വയസ്സ് – 48 സ്വദേശം എറണാകുളം ജില്ലയിലെ പാമ്പാക്കുട കര്‍ഷക തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. കുട്ടിക്കാലം മുതല്‍ക്ക് കൂലിപ്പണിക്ക് പോകുന്നു വിദ്യാഭ്യാസം- പ്‌ളസ് ടൂ. ജീവിത പ്രയാസങ്ങള്‍ മൂലം വിദ്യാഭ്യാസം തുടരാനായില്ല. കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം ആശ
തൊഴിലവസരമാക്കി മാറ്റി കേര ബോര്‍ഡില്‍ നിന്ന് മെഷിന്‍ ഉപയോഗിച്ച് തെങ്ങ് കയറാനുളള പരിശീലനം നേടി. അഗ്രോ റിസര്‍ച് സ്റ്റേഷനില്‍ നിന്ന് ട്രാക്ടര്‍ ഓടിക്കാന്‍ പരിശീലിച്ചു. ഇപ്പോള്‍ പാമ്പാക്കുട ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്ററിന് കീഴില്‍ തൊഴിലെടുക്കുന്നു.
മെഷിന്‍ ഉപയോഗിച്ച് തെങ്ങില്‍ കയറി തേങ്ങ പറിയ്ക്കും ടാക്ടര്‍ ഓടിച്ച് നിലം ഉഴുത് മറിയ്ക്കും.കൊയ്ത്ത് യന്ത്രം കൊണ്ട് കൊയ്ത്തും മെതിയന്ത്രം കൊണ്ട് മെതിയ്ക്കലും നടത്തും.
2022ല്‍ കേരളത്തിലെ മികച്ച കര്‍ഷക തൊഴിലാളിക്കുളള സംസ്ഥാന സര്‍ക്കാരിന്റെ ശ്രം ശക്തി പുരസ്‌കാരം ആശയ്ക്ക് ലഭിച്ചു. ഭര്‍ത്താവ് ഷാജന്‍ ചുമട്ട് തൊഴിലാളിയാണ്. ആശ കഠിനാദ്ധ്വാനം ചെയ്യുന്നതിന് പിറകില്‍ ഒരു ലക്ഷ്യമുണ്ട്. കുട്ടികളെ പഠിപ്പിച്ച് വലിയവരാക്കുക എന്നതാണ് ആ ലക്ഷ്യം. ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചു. 3 പെണ്‍ മക്കളാണ്. മൂത്ത മകള്‍ ഗള്‍ഫില്‍ നഴ്‌സ് ആണ്. രണ്ടാമത്തെ മകള്‍ ഫാര്‍മസിസ്റ്റാണ്. മൂന്നാമത്തെ മകള്‍ പ്‌ളസ് ടൂ വിദ്യാര്‍ത്ഥിനിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here