ഇത് സ്വപ്‌നമോ? വിശ്വസിക്കാൻ കഴിയുന്നില്ല; മമ്മൂട്ടിയിൽ നിന്നും പ്രത്യേക പുരസ്‌കാരം നേടിയ ആശാ ഷാജൻ

കാർഷിക കേരളത്തിലെ പ്രതിഭകളെ ആദരിക്കുന്ന കൈരളി ടി വിയുടെ കതിർ അവാർഡ് ചടങ്ങിൽ നടൻ മമ്മൂട്ടിക്കും കൃഷിമന്ത്രി പി പ്രസാദിനും നന്ദി പറഞ്ഞ് അവാർഡ് ജേതാവ് ആശാ ഷാജൻ. മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിനാണ് ആശ അർഹയായത്. മമ്മൂക്കയിൽ നിന്നും അവാർഡ് ലഭിച്ചത് സ്വപ്‌നമായി തോന്നുന്നുവെന്നും തന്റെയും കുടുംബത്തിന്റെയും നന്ദി അറിയിക്കുന്നുവെന്നും ആശാ ഷാജൻ പറഞ്ഞു.

ALSO READ: കേരളം മുഴുവനും കേരളീയം… മമ്മൂട്ടിയുടെ പ്രൊഫൈൽ ഫ്രെയിമും കേരളീയം; ചിത്രം ഏറ്റെടുത്ത് ആരാധകർ

“ചെറുപ്പത്തിലെ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. നഴ്‌സ്‌ ആകണമെന്നായിരുന്നു ആഗ്രഹം. പിതാവിന്റെ മരണം മൂലം അത് സാധിക്കാതെ പോയി. കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തതിലൂടെയാണ് ഈ മേഖലയിലേക്ക് എത്തിച്ചേർന്നത്. അവിടെയെത്തിയതിന് ശേഷമാണ് കാർഷിക ഉപകരണങ്ങളെക്കുറിച്ചുള്ള പരിശീലനം ലഭിക്കുന്നത്. തന്നെ ഈ മേഖലയിലേക്ക് കൈപിടിച്ചുയർത്തിയവർക്ക് നന്ദി” – ആശാ ഷാജൻ പറഞ്ഞു.

ALSO READ: വീട്ടുകാരറിയാതെ റോഡിലിറങ്ങിയ പിഞ്ചുകുഞ്ഞിനു രക്ഷകരായി കാറിലെത്തിയ യുവാക്കൾ; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News