ഒരു സംശയവും വേണ്ട, കൂടുതല്‍ ചര്‍ച്ചകള്‍ക്ക് താല്‍പര്യവുമില്ലമെന്ന് സംവിധായകന്‍: മഹാത്മാ അയ്യങ്കാളിയായി മെഗാ സ്റ്റാര്‍ തന്നെ!

മഹാത്മാ അയ്യങ്കാളിയായി മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്നെ ബിഗ് സ്‌ക്രീനിലെത്തുമെന്ന് വ്യക്തമാക്കി ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന അരുണ്‍ രാജ്. കതിരവന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നതും അരുണ്‍ തന്നെയാണ്. നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തെ കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് വ്യക്തതയുമായി അരുണ്‍ രാജ് രംഗത്തെത്തിയിരിക്കുന്നത്.

ALSO READ:  പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു; ആദ്യത്തെ കേസ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍

പ്രവാസി മലയാളികളായ നാലു യുവ സംരഭകര്‍ ഡ്രീം ലാന്റ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തെ സംബന്ധിച്ച് അനാവശ്യ ചര്‍ച്ചകള്‍ നടത്തുന്നതിന് താല്‍പര്യമില്ലെന്ന് പറഞ്ഞ സംവിധായകന്‍. മഹാത്മാ അയ്യങ്കാളിയുടെ വേഷത്തില്‍ മമ്മൂട്ടി തന്നെ അഭിനയിക്കുമെന്നും ഉറപ്പിച്ച് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ വേദനിപ്പിക്കുന്ന ചര്‍ച്ചകള്‍ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായി. ജാതി അധിക്ഷേപങ്ങള്‍ നടന്നു. ഇതിലൊന്നും പ്രതികരിക്കാനില്ല. ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അനാവശ്യ ചര്‍ച്ചകള്‍ മമ്മൂക്കയ്ക്കും ബുദ്ധിമുട്ടുണ്ടാക്കാം. ഇതിലേക്ക് അദ്ദേഹത്തെ വലിച്ചിഴക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:  ‘ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു’; അധികകാലം മാറിനിൽക്കാൻ കഴിയില്ല: നടൻ സലിം കുമാർ

മലയാളിയെ മനുഷ്യനാക്കിയവരില്‍ ഏറ്റവും പ്രമുഖനാണ് അയ്യങ്കാളി. ആ പോരാളിയുടെ യഥാര്‍ത്ഥ ജീവിതമാണ് കതിരവന്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News