രണ്ട് പതിറ്റാണ്ടിന്റെ തിളക്കവുമായി ഇന്ത്യയിലെ ആദ്യ ജനകീയ ആര്‍ട്ട് ഗാലറി

20ാം വാർഷികം ആഘോഷിക്കുന്ന കണ്ണൂർ കതിരൂർ ഗ്രാമ പഞ്ചായത്ത്‌ ആർട്ട്‌ ഗാലറിയിൽ വൺ ആർട്ട് നേഷന്റെ സംഘ ചിത്ര പ്രദർശനം പ്രസിദ്ധ ശിൽപ്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

ALSO READ: നവകേരള സദസ്; ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

കല പഠിപ്പിക്കാൻ പറ്റില്ല. കല ഭാഷയാണ്. രാജ രവി വർമ്മയെ പോലും പാഠ്യപദ്ധതിയിൽ നിന്ന് മാറ്റിനിർത്തിയിട്ടാണ് കേരളത്തിൽ കല വളർത്താൻ പരിശ്രമിക്കുന്നതെന്നും കാനായി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. അതുപോലെ  നമ്മുടെ നാട്ടിലെ കുട്ടികളെ പാരമ്പര്യവും സംസ്കാരവും പഠിപ്പിച്ചാൽ മാത്രമേ അവർക്ക് പൗരബോധം ഉണ്ടാവുകയുള്ളുവെന്നും കാനായി കൂട്ടിചേർത്തു.

ക്‌ളൗഡ്‌ നൈൻ എന്ന പേരിൽ ഒമ്പത് ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം വാർഷികാഘോഷത്തോടനുബന്ധിച്ച് ഗാലറിയിൽ ആരംഭിച്ചു. ഡിസംബർ 16ന് പ്രദർശനം സമാപിക്കും.

ALSO READ: ഗവർണർ കേരളത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണ്: മന്ത്രി കെ. രാജൻ

ഇന്ത്യയിലെ ആദ്യ ജനകീയ ആര്‍ട്ട് ഗാലറിയാണ്  കതിരൂരിലേത്. ചിത്രകല എത്രത്തോളം ജനകീയമാണെന്നതിന്റെ
തെളിവാണ് ഇവിടുത്തെ ആര്‍ട്ട് ഗാലറി. ജനകീയാസൂത്രണ പദ്ധതി തുക ഉപയോഗിച്ച് എന്തൊക്കെ പദ്ധതികള്‍ ചെയ്യാം എന്ന ചര്‍ച്ച വന്നപ്പോള്‍ കതിരൂരിലെ നാട്ടുകാര്‍ ആര്‍ട്ട് ഗാലറി എന്ന നിര്‍ദേശം മുന്നോട്ട് വെച്ചു. അങ്ങനെ 13 വര്‍ഷം മുമ്പ് 2003ല്‍ കതിരൂര്‍ ടൗണില്‍ ആര്‍ട്ട് ഗാലറി സ്ഥാപിച്ചു. ഇന്ത്യയില്‍ ജനകീയാസൂത്രണ പദ്ധതിയിലൂടെ സ്ഥാപിതമായ ആദ്യ ആര്‍ട്ട് ഗാലറിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News