ഇത് മൂന്ന് കോടിയുടെ ‘ഓട്ടോബയോഗ്രാഫി’; പുതിയ റേഞ്ച് റേവർ സ്വന്തമാക്കി കത്രീന കൈഫ്

KATRINA KAIF'S NEW RANGE ROVER

ഇന്ത്യയുടെ സിനിമ തലസ്ഥാനമായ ബോളിവുഡിലെ താരങ്ങളുടെ പ്രധാന ഹോബിയാണ് അപൂർവവും വിലയേറിയതുമായ വാഹനങ്ങൾ സ്വന്തമാക്കുകയെന്നുള്ളത്. മൂന്ന് കോടിയിലധികം വിലവരുന്ന റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി നടി കത്രീന കൈഫ് സ്വന്തമാക്കിയതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റ‍വും പുതിയ വാർത്ത.

താരത്തിന്റെ വാഹന ശേഖരത്തിലെ രണ്ടാമത്തെ റേഞ്ച് റോവര്‍ വാഹനമാണിതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ള നിറമുള്ള എസ്യുവിയില്‍ താരം വിമാനത്താവളത്തിലെത്തുന്നതും മുംബൈ നഗരത്തിലൂടെ സഞ്ചരിക്കുന്നതുമടക്കമുള്ള ചിത്രങ്ങൾ ആരാധകർ പങ്കുവച്ചിട്ടുണ്ട്.

ALSO READ; കാണുന്നവരെല്ലാം പ്രണയിക്കും; ബിഎംഡബ്ല്യുവിന്‍റെ ‘അഴകിയ രാവണൻ’ എം5 ഇന്ത്യൻ വിപണിയിൽ

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമുള്ള വാഹനത്തിന് മൂന്ന് ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. 388 ബിഎച്ച്പി കരുത്തും 550 എന്‍.എം ടോര്‍ക്കും പകരും. ആറ് സെക്കന്‍ഡുകള്‍ മതി കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍. മണിക്കൂറില്‍ 242 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധിവേഗം.

പെട്രോള്‍ എന്‍ജിന് പുറമെ മൂന്ന് ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനിലും വാഹനം വിപണിയിലെത്തുന്നുണ്ട്. 13.1 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടേയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, 13.1 ഇഞ്ച് റിയര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, 24 തരത്തില്‍ ക്രമീകരിക്കാവുന്ന ഹീറ്റിങ്, കൂളിങ് സംവിധാനങ്ങളുള്ള പിന്‍സീറ്റുകള്‍, ത്രീഡി സറൗണ്ട് സൗണ്ട് സംവിധാനം, മള്‍ട്ടി സോണ്‍ ക്ലൈമെറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News