കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവിന് സസ്‌പെന്‍ഷന്‍. വിവാദ തെരഞ്ഞെടുപ്പില്‍ ഷൈജു പ്രദമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഷൈജുവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കോളേജ് മാനേജ്‌മെന്റിന് കത്തയച്ചിരുന്നു. ഡോ.എന്‍. കെ നിഷാദിന് പ്രിന്‍സിപ്പിലിന്റെ ചുമതല നല്‍കി.
ക്രിസ്ത്യന്‍ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ നടപടി ആവശ്യപ്പെട്ട് രജിസ്ട്രാര്‍ കത്തയച്ചതിന് പിന്നാലെയാണ് കോളേജിന്റെ നടപടിയുണ്ടായിരിക്കുന്നത്. പ്രിന്‍സിപ്പലിനെതിരെ ഉചിതമായ നടപടി വേണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു. പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിച്ച് അക്കാര്യം സര്‍വകലാശാലയെ അറിയിക്കണമെന്നും അല്ലാത്ത പക്ഷം കോളേജിന്റെ അഫലിയേഷന്‍ റദ്ദാക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആള്‍മാറാട്ടത്തിനും വ്യാജ രേഖ ചമക്കാനും പ്രില്‍സിപ്പല്‍ ഡോ. ജി.ജെ. ഷൈജു കൂട്ടുനിന്നു എന്നാണ് സിന്‍ഡിക്കേറ്റിന്റെ കണ്ടെത്തല്‍. സര്‍വകലാശാലയെ തെറ്റായ വിവരം ധരിപ്പിച്ചത് പ്രിന്‍സിപ്പലാണെന്നും സിന്‍ഡിക്കേറ്റ് കണ്ടെത്തിയിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം എസ്.എഫ്.ഐ ഏരിയാസെക്രട്ടറി വിശാഖിനെ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. സംഭവം പ്രിന്‍സിപ്പലിന്റെ അറിവോടെയായിരുന്നു എന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here