പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി. കാട്ടാക്കടയിൽ ആയിരുന്നു സംഭവം. പ്രതി കിച്ചുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് ഉച്ചയ്ക്ക് അവസാനിക്കെയിരിക്കെയാണ് .ഈ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന്റെ ചോദ്യത്തിനോട് ഇയാൾ മറുപടി നൽകാത്തത് കേസിന്റെ തുടരന്വേഷണത്തിനെ ബാധിക്കും. ഇതുവരെയും പാമ്പിനെ എവിടെ നിന്ന് ലഭിച്ചുവെന്ന് പ്രതി വ്യക്തമാക്കിയിട്ടില്ല. പ്രതി കിച്ചുവുമായി സംഭവസ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ആയിരുന്നു ഞായറാഴ്ച രാവിലെ വീട്ടിനുള്ളിലേക്ക് പാമ്പിനെയെറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താന്‍ പ്രതി കിച്ചു ശ്രമിച്ചത്. ഗൃഹനാഥന്റെ പരാതിയില്‍ ആണ് അമ്പലത്തിന്‍കാല സ്വദേശി ഗുണ്ടുറാവു എന്നറിയപ്പെടുന്ന കിച്ചുവിനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. മകളെ ശല്യം ചെയ്തത് വിലക്കിയതുമായി ബന്ധപ്പെട്ട വൈരാഗ്യത്തിലാണ് പാമ്പിനെ എറിഞ്ഞതെന്ന് കിച്ചു പൊലീസിനോട് പറഞ്ഞു.ഗൃഹനാഥന്റെ മകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് കിച്ചുവുമായി തര്‍ക്കങ്ങളുണ്ടായിരുന്നു. പരാതിയില്‍ മേലില്‍ പെണ്‍കുട്ടിയെ ശല്യംചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി കിച്ചുവിനെ വിട്ടയച്ചിരുന്നു.ഇതിലുള്ള വൈരാഗ്യമാണ് പാമ്പിനെ എറിയാന്‍ കാരണമായത്.
also read: പുതുപ്പള്ളി തെരെഞ്ഞെടുപ്പ്; എൽ ഡി എഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച തീരുമാനിക്കും
അതേസമയം പ്രതി ഒറ്റയ്ക്കല്ല കുറ്റകൃത്യം ചെയ്തതെന്നും ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞിരുന്നു. ആ പ്രദേശത്ത് ചെറുപ്പക്കാരുടെ ഒരു മാഫിയാ സംഘമുണ്ട്. കഞ്ചാവ് വില്‍ക്കുന്ന ഒരു സംഘം ആളുകള്‍ കുറ്റകൃത്യത്തിന് പിന്നിലുണ്ടെന്ന് സംശയമുണ്ട്. ഇവരാണ് മകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തത് എന്നാണ് അച്ഛൻ ആരോപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here