കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പ് വിവാദം; കോളജുകളോട് UUC ലിസ്റ്റ് ആവശ്യപ്പെട്ട് സർവകലാശാല ഇന്ന് കത്ത് നൽകും

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ കോളേജുകളോട് UUC ലിസ്റ്റ് ആവശ്യപ്പെട്ട് സർവകലാശാല ഇന്ന് കത്ത് നൽകും. കോളേജ് പ്രിൻസിപ്പൽമാർക്കാണ് കത്ത് നൽകുക. അധികൃതർ 3 ദിവസത്തിനകം ലിസ്റ്റ് സർവകലാശാലയ്ക്ക് നൽകണം. ലിസ്റ്റ് പരിശോധിക്കാൻ സർവകലാശാല മൂന്നംഗ സമിതിയെ നിയമിച്ചു. സമിതി നൽകുന്ന റിപ്പോർട്ട് രജിസ്ട്രാർ പരിശോധിക്കും. യൂണിയൻ തെരഞ്ഞെടുപ്പ് നടപടികൾ പുതിയ വോട്ടർ പട്ടിക തയ്യാറാക്കിയ ശേഷമായിരിക്കും നടപ്പിലാക്കുക.

അതേസമയം തെരഞ്ഞെടുപ്പ് മാറ്റിയത് മൂലം ഉണ്ടായ നഷ്ടം ഈടാക്കാൻ സർവകലാശാല തീരുമാനിച്ചു. ബന്ധപ്പെട്ട സെക്ഷനിൽ നിന്ന് രേഖകൾ നൽകാൻ രജിസ്ട്രാർ ആവശ്യപ്പെട്ടു. ധനനഷ്ടം കണക്ക് കൂട്ടി പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഷൈജുവിനും കോളേജിനും ഉടൻ കത്ത് നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News