കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പിലെ UUC ആൾമാറാട്ടത്തിൽ കേസെടുത്ത് പൊലീസ്.
കോളേജ് പ്രിൻസിപ്പൽ ജി ജെ ഷൈജു ഒന്നാംപ്രതിയും , വിശാഖ് രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തത്.
Uuc തെരഞ്ഞെടുപ്പിലെ അൾമാറാട്ടത്തിൽ കേരള സർവകലാശാല ഡിജിപി ക്കും ജില്ലാ പൊലീസ് മേധാവിക്കും കാട്ടാക്കട പൊലീസിലും പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. കേസിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ജി ജെ ഷൈജു ഒന്നാം പ്രതിയും, പുറത്താക്കപ്പെട്ട എസ് എഫ് ഐ കാട്ടാക്കട ഏരിയ സെക്രട്ടറി വിശാഖ് രണ്ടാം പ്രതിയുമാണ്. വഞ്ചനകുറ്റം വ്യാജരേഖ ചമയ്ക്കൽ ആൾമാറാട്ടം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത് .സംഭവത്തിൽ കർശനമായ നടപടിവേണമെന്നും, സമഗ്ര അന്വേഷണം വേണമെന്നും sfi യും ആവശ്യപ്പെട്ടിരുന്നു. അതേ സമയം കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് ജി ജെ ഷൈജുവിനെ പുറത്താക്കി കേരള സർവകാല ഉത്തരവിറക്കിയിട്ടുമുണ്ട് . ഇതിന്റെ പകർപ്പ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിനും നൽകി.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച യുയുസിയുടെ പേരിന് പകരം സർവകലാശാലക്കയച്ച ലിസ്റ്റിൽ വിശാഖിന്റെ പേര് ഉൾപ്പെടുത്തുകയായിരുന്നു. കോളേജ് സീലോടുകൂടി നൽകിയ ലിസ്റ്റിൽ ഗുരുതരമായ ക്രമക്കേടാണ് ഉണ്ടായത്. ഇത് പ്രിൻസിപ്പലിന്റെ അറിവോടെയാണ് എന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ജി ജെ ശൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്തും നിന്ന് നീക്കി സർവകലാശാല ഉത്തരവിറക്കിയത്. വിശാഖിനെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും എസ്എഫ്ഐ പുറത്താക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here