കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശിനി അബന്യ(18) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത വേഗതയിലെത്തിയ ബസ് വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് അബന്യ.സംഭവത്തിൽ ബസ് ഡ്രൈവർ രാമചന്ദ്രൻ നായർ ഇറങ്ങി ഓടുകയും തുടർന്ന് വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.

also read: സുപ്രിംകോടതിക്ക് ശബ്‍ദം നൽകിയത് മമ്മൂട്ടി; ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ രഹസ്യം പുറത്ത്

കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അബന്യ. ഫോൺ ചെയ്യുന്നതിനായി കെഎസ്ആർടിസി സ്റ്റാന്റിൽ ഒരു ഭാഗത്ത് നിന്നു. ഈ സമയത്ത് വിഴിഞ്ഞം ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസ് സ്റ്റാന്റിലെത്തുകയും അപ്രതീക്ഷിതമായി മുന്നോട്ടെടുത്ത ബസ് അബേന്യയെ ഇടിക്കുകയായിരുന്നു. ബസിനും തൂണിനും ഇടയിൽപെട്ട് അബന്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

also read: എട്ടാമത് കേസരി നായനാര്‍ പുരസ്‌കാരം കെ കെ ഷാഹിനയ്ക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News