പെൺകുട്ടിയെ സ്‌കൂളിൽ നിന്ന് വരവേ തട്ടികൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചു; ശിക്ഷവിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്‌കൂളിൽ നിന്നും വരുന്ന വഴിയിൽ തട്ടികൊണ്ട് പോയി കുറ്റിച്ചലിൽ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കാട്ടാക്കട അതിവേഗ പോക്സോ ശിക്ഷിച്ചു.കോട്ടൂർ, കൊക്കുടി, കണ്ടകംചിറ പ്രദീപ് ഭവനിൽ 41 വയസുള്ള പ്രസാദിനെയാണ് കോടതി ജഡ്ജി രമേശ് കുമാർ ശിക്ഷിച്ചത്. ഐപിസി 383 വകുപ്പ് പ്രകാരം കുട്ടിയെ തട്ടികൊണ്ട് പോയതിന് മൂന്ന് വർഷം തടവും 10000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354 വകുപ്പ് പ്രകാരം മൂന്നു വർഷം തടവും 10000 രൂപ പിഴയും പോക്സോ ആക്റ്റ് പ്രകാരം മൂന്നു വർഷം തടവും 30000 രൂപയുമാണ് വിധിച്ചത്. പിഴതുക അതിജീവിതക്ക് നൽകണം അല്ലെങ്കിൽ 9 മാസം കൂടി അധിക തടവിൽ കഴിയണം. ശിക്ഷാ കാലാവധി ഒരുമിച്ചനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 17 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും ഹാജരാക്കി.

Also Read: ‘നുഴഞ്ഞു കയറ്റം തടയേണ്ടത് കേന്ദ്രം’: ആലുവ കൊലപാതകത്തിൽ മതം കലർത്തി വിവാദമുണ്ടാക്കാൻ ശ്രമിച്ച സുരേന്ദ്രനെ തേച്ചോടിച്ച് വി വസീഫ്

16-11-2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ക്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോക്ക് മുൻവശം നിന്ന കുട്ടിയെ പിതാവിന്റെ കൂട്ടുകരനായ പ്രതി ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. ബൈക്ക് നിർത്തിയപ്പോൾ പെൺകുട്ടി രക്ഷാമാർഗത്തിനായി ഇറങ്ങിയോടുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്വൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ. പ്രമോദ് ഹാജരായി. നെടുമങ്ങാട് ഡിവൈഎസ്പി ബി അനിൽകുമാർ, ആര്യനാട് എസ്‌ എച്ച് ഓ ബി അനിൽകുമാർ എന്നിവരാണ് അന്വേക്ഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Also Read: പെൺമക്കളുടെ വിവാഹത്തിന് വായ്പ ധനസഹായം ഉയർത്തി,ക്ലാസ് ഫോർ ജീവനക്കാർക്ക് ലഭിക്കുക 3 ലക്ഷം രൂപ; കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News