ഇടുക്കി കട്ടപ്പനയിലെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതി വിഷ്ണുവിന്റെ ജീവിതം ദുരൂഹമെന്ന് നാട്ടുകാർ. വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും പിതാവിനെയും കണ്ടവരില്ല. ആളുകൾ കണ്ടിട്ടുള്ളത് വിഷ്ണു വിജയനെ മാത്രം എന്ന് വാർഡ് മെമ്പർ പറഞ്ഞു. അച്ഛനും താനും മാത്രമാണുള്ളത് എന്ന് പറഞ്ഞാണ് വീട് വാടകയ്‌ക്കെടുത്തത്. മോഷണ കേസ് പുറത്തു വരുമ്പോൾ ആണ് താമസക്കാർ ഉള്ളതായി അറിയുന്നത്. ഹരിത കർമ്മ സേനയും ആശാവർക്കർമാരും എത്തുമ്പോഴൊക്കെ വീട് പൂട്ടിയ നിലയിൽ ആയിരുന്നു. വീട്ടിൽ താമസിച്ചിരുന്നത് ആരൊക്കെ എന്നതിനെ സംബന്ധിച്ചും അറിവില്ല.
Also Read: ‘വടകരയില്‍ കോലിബി’; ഷാഫി പറമ്പിലിനെ ബിജെപി സഹായിക്കും: ആരോപണമുയര്‍ത്തി മന്ത്രി എം ബി രാജേഷ്
കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസിൽ അറസ്റ്റിലായത്. നിതീഷ് പൂജാരിയാണ്. മോഷണക്കേസിൽ ഇരുവരും റിമാൻഡിൽ ആണ്. കോടതി അവധി ആയതിനാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമെ കൊലപാതങ്ങൾ സ്ഥിരീകരിക്കാൻ കഴിയൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here