യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവം, ഭർത്താവിനായി അന്വേഷണം ഊർജിതം

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപിക അനുമോളെ(27) കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ ഒളിവിൽപ്പോയ ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഭാര്യയെ കാണാനില്ലെന്ന് വ്യക്തമാക്കി 19-ന് പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകിയ വിജേഷിനെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ 21 മുതലാണ് കാണാതായത്.

കുമളി അട്ടപ്പള്ളത്തിനു സമീപം മൊബൈൽ ഫോൺ ഉപേക്ഷിച്ചതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി. അതിനാൽ മറ്റ് ശാസ്ത്രീയ മാർഗങ്ങളിലൂടെ ഇയാളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇയാൾ അതിർത്തി കടന്നിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ വിശാൽ ജോൺസൻ, പ്രിൻസിപ്പൽ എസ്‌ഐ കെ.ദിലീപ്കുമാർ എന്നിവർ അടക്കമുള്ള അന്വേഷണ സംഘം 5 ടീമായി തിരിഞ്ഞാണ് വിജേഷിനെ തിരയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News