മഹാപ്രളയത്തില്‍ തകർന്ന ശാന്തിഗ്രാം – പള്ളിക്കാനം റോഡ് തുറന്നു, ‘റീബില്‍ഡിങ് കേരള’

2018 ലെ മഹാപ്രളയത്തിൽ തകർന്ന ശാന്തിഗ്രാം – ഇടിഞ്ഞമല – കമ്പനിപ്പടി – പള്ളിക്കാനം റോഡ്  പണിപൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നു നല്‍കി. ഇടുക്കി കട്ടപ്പനയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമായത്.

റീബിൽഡ് കേരള പദ്ധതിയില്‍ ഉൾപ്പെടുത്തി 5.58 കോടി ചെലവഴിച്ചാണ് ബിസി നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ചത്. 7.55 കിലോമീറ്റർ 3.75 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും ഐറിഷ് ഓടകളും പാകി.  ഇടിഞ്ഞമല കമ്പനിപ്പടിയിലും ശാരദപ്പാറപ്പടിയിലുമായി കലുങ്കുകളും  ഉൾപ്പെടുത്തിയാണ് നിർമാണം.

ALSO READ:  കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പേടിപ്പിക്കാൻ ശ്രമിക്കേണ്ട; ബിജെപിക്കെതിരെ ഉദയനിധി സ്റ്റാലിൻ

കുടിയേറ്റ കാലത്തോളം പഴക്കമുള്ള പാത ഇരട്ടയാർ പഞ്ചായത്തിലെ ചെമ്പകപ്പാറ, ഇരട്ടയാർ നോർത്ത്, ശാന്തിഗ്രാം, ഇടിഞ്ഞമല വാർഡുകളിലൂടെ കടന്നുപോകുന്നു. ശാന്തിഗ്രാമിൽനിന്ന് എളുപ്പത്തിൽ പ്രകാശിൽ എത്തിച്ചേരാൻ കഴിയുന്ന റോഡ് നിരവധി കുടുംബങ്ങളുടെ ആശ്രയമാണ്.

പ്രളയത്തിൽ തകർന്ന റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി, എൽ ഡി എഫ് നേതാക്കളായ പി ബി ഷാജി, ജോയി ജോർജ് കുഴികുത്തിയാനി, സണ്ണി ജോസഫ്, കെ ഡി രാജു, ലാലച്ചൻ വെള്ളക്കട, ബെന്നി മുത്തുമാംകുഴി എന്നിവരുടെ നേതൃത്വത്തിൽ അന്നത്തെ വൈദ്യുതി മന്ത്രി എം എം മണിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് എം എം മണിയുടെ ഇടപെടലിലാണ് റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.

ALSO READ: മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

2022 ജനുവരിയിൽ റോഡ് നിർമാണം തുടങ്ങി, ഡിസംബർ 22 ഓടെ ടാറിങ് പൂർത്തീകരിച്ചു. തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ഐറിഷ് ഓട നിർമാണം, മാർക്കിങ് ജോലികൾ മാർച്ചിൽ പൂർത്തീകരിച്ചു. ഞായറാഴ്‌ച എം എം മണി എം എൽ എ റോഡ് ഉദ്ഘാടനം ചെയ്‌തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News