കവളപ്പാറ, പുത്തുമല ദുരന്തങ്ങൾ; നടുക്കുന്ന ഓർമകൾക്ക് 4 ആണ്ട്

പ്രളയം ദുരന്തഭൂമിയാക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങൾ 4 ആണ്ട്. 76 പേരുടെ മരണത്തിനിടയാക്കിയ പുത്തുമലയും കവളപ്പാറയും ഇന്നും നടുക്കുന്ന ഓർമകളിൽ നിന്ന് പെയ്തൊഴിഞ്ഞിട്ടില്ല. 2019 ഓഗസ്റ്റ് 8 ന് വൈകിട്ട് പെയ്ത മഴ വയനാട് പുത്തുമലയില്‍ 17 ജീവനുകള്‍ എടുത്തപ്പോൾ അതേ ദിവസം തന്നെ മലപ്പുറത്തെ കവളപ്പാറയിൽ നഷ്ടമായത് 59 പേരുടെ ജീവനുകൾ.

also read: ജമ്മു കശ്‌മീരില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു

കവളപ്പാറയിലെ ദുരന്തത്തിനു ആഘാതം കൂടുതലായിരുന്നു. മൊബൈൽ ടവറുകളും വൈദ്യുതി പോസ്റ്റുകളും ഉൾപ്പടെ തകർന്നതിനാൽ ദുരന്ത വാർത്ത പുറത്തെത്താൻ ഏറെ വൈകിയിരുന്നു.തന്മൂലം രക്ഷാപ്രവർത്തനങ്ങളും വൈകി.ഓഗസ്റ്റ് ആദ്യം തന്നെ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. എന്നാൽ ആഗസ്റ്റ് എട്ടിന് വൈകുന്നേരം ഇരുട്ടിനൊപ്പം പെയ്തിറങ്ങിയ മഴക്ക് പ്രതികാരമെന്നോണം ശക്തി കൂടുതലായിരുന്നു. കവളപ്പാറയിലെ മുത്തപ്പൻ കുന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് 42 വീടുകൾ മണ്ണിനടിയിൽ പെട്ടു. മഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വൈദ്യുതി ലൈനുകളും മൊബൈൽ ടവറുകളും നിലം പൊത്തിയപ്പോൾ പുറം ലോകം ഈ വാർത്ത അറിഞ്ഞത് 12 മണിക്കൂറോളം വൈകിയായിരുന്നു.59 പേരാണ് അന്നത്തെ ദുരന്തത്തിൽ മരണപ്പെട്ടത്. ഇനിയും കണ്ടെത്താത്ത 11 പേർ ബാക്കി എന്നത് ദുരന്തത്തിന്‍റെ ആഴം ചിന്തിക്കുന്നതിനും എത്രയോ വലുതായിരുന്നു എന്നതിന് തെളിവാണ്. അതേസമയം ദുരന്തത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവർ ഇന്നും ആ ഓർമകൾക്ക് നടുവിലാണ് .

മരണപ്പെട്ടവരുടെ എണ്ണം കുറഞ്ഞു എന്നല്ലാതെ പുത്തുമല ദുരന്തവും സമാനമായിരുന്നു. 12 മൃതദേഹങ്ങൾ പുത്തുമലയിൽ നിന്ന് കണ്ടെത്തി. കണ്ടെത്താനാകാതെ ഇപ്പോഴും അഞ്ചുപേർ പുത്തുമലയിലെ മണ്ണിലുണ്ട് . പുത്തുമല ഗ്രാമത്തിൽ 58 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നു. ഏക്കർകണക്കിനു കൃഷിയിടം മണ്ണിനടിയിലായി. താഴ്‌വാരത്തെ ആരാധനാലയങ്ങൾ, ക്വാട്ടേഴ്‌സുകൾ, വാഹനങ്ങൾ, എസ്റ്റേറ്റ് പാടി, കാന്റീൻ, പോസ്റ്റ് ഓഫീസ് തുടങ്ങിയവയും മലവെള്ളത്തിൽ തകർന്നടിഞ്ഞു. ഭവനരഹിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുമായി മാറി താമസിച്ചു.സന്നദ്ധ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ ഏതാനും കുടുംബങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ ചേക്കേറി. വിവിധ സ്ഥാപനങ്ങളും സന്നദ്ധ പ്രസ്ഥാനങ്ങളും ജില്ലാ ഭരണകൂടവുമായി കൈകോർത്ത് 56 കുടുംബങ്ങൾക്ക് ഹർഷം പദ്ധതിയിലൂടെ വീട് ഒരുങ്ങി .

also read: മണിപ്പൂർ കലാപം; അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയും ചർച്ച ചെയ്യും

കവളപ്പാറ ദുരന്തം നടന്ന ആദ്യഘട്ട പുനരധിവാസമെന്നോണം 200 മീറ്റർ ചുറ്റളവിലുള്ള 108 കുടുംബങ്ങൾക്കാണ് വീടുകൾ നിർമ്മിച്ച് നൽകി. തുടർന്ന് 25 കുടുംബങ്ങളെയും കൂടി പട്ടികയിൽ ഉൾപ്പെടുത്തി വീടൊരുക്കി. ഇതിൽ തന്നെ സംസ്ഥാന സർക്കാരിന്റെ ആറ് ലക്ഷം രൂപ വീതം ഉപയോഗിച്ച് 33 കുടുംബങ്ങളുടെ പേരിൽ ഭൂദാനത്ത് വാങ്ങിയ ഭൂമിയിൽ വീട് വച്ച് നൽകിയത് വ്യവസായി എം.എ.യൂസഫലി ആണ്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ആനക്കല്ലിലും ഞെട്ടിക്കുളത്തുമെല്ലാമായി വീടുകളൊരുങ്ങി.ഓരോ വീടുകളിലേക്കും അടിസ്ഥാന സൗകര്യങ്ങളും ഉണ്ട് .186 വീടുകൾ ഇവിടെ വന്നു. സുരക്ഷിത ഇടങ്ങളിലെത്തിയതിന്റെ ആശ്വാസം കവളപ്പാറയിലെയും പത്തുമലയിലെയും ജനങ്ങളിൽ ഓരോരുത്തരിലുമുണ്ട്, ഒപ്പം അന്നത്തെ ആ രാത്രിയുടെ പേടിപ്പെടുത്തുന്ന ഓർമകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News