കവിത ഹാജരായില്ല, രേഖകൾ അഭിഭാഷകന്റെ പക്കൽ കൊടുത്തുവിട്ടു

ദില്ലി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബി.ആര്‍.എസ് എംഎല്‍സിയുമായ കെ. കവിത ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. പകരം രേഖകൾ അഭിഭാഷകന്റെ പക്കൽ കൊടുത്തുവിട്ടു.

ആവർത്തിച്ചുളള ചോദ്യം ചെയ്യലിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കവിതയുടെ തീരുമാനം. ഒപ്പം ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായും ഇഡിയെ അറിയിച്ചു.  ഇന്നും ഹാജരാകാത്തതോടെ കവിതയോട് മാർച്ച് 20ന് ഇഡിക്ക് മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കവിതയുടെ മുൻ അക്കൗണ്ടന്റ് ബുച്ചി ബാബുവിനെ ചോദ്യം ചെയ്തിരുന്നു.

മാര്‍ച്ച് 11ന് കവിതയെ ഇഡി ആസ്ഥാനത്ത് വച്ച് ഒമ്പതുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കവിതയുടെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News