ഗായികയായി എത്തി പിന്നീട് അഭിനേത്രിയായി മാറിയ കവിയൂര്‍ പൊന്നമ്മ

അമ്മ വേഷങ്ങളില്‍ മലയാളിയുടെ മനസില്‍ ഇടം പിടിച്ച കവിയൂര്‍ പൊന്നമ്മ നല്ലൊരു ഗായിക കൂടിയാണ്. ഗായികയായി കലാരംഗത്തേക്ക് പ്രവേശനം നടത്തി പിന്നീട് അഭിനയത്തിലോട്ട് വരുകയായിരുന്നു. കവിയൂർ പൊന്നമ്മ എല്‍പിആര്‍ വര്‍മ, വെച്ചൂര്‍ എസ് സുബ്രഹ്മണ്യയ്യര്‍ എന്നിവരുടെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിച്ചത്.

Also read:‘മലയാള സിനിമയുടെ സുവർണ്ണദശയെ പ്രോജ്ജ്വലമാക്കിയ നടനനിലാവിന് അസ്തമനമില്ല’: കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചിച്ച് അനന്തപത്മനാഭൻ

തന്റെ പതിനാലാമത്തെ വയസ്സില്‍ അക്കാലത്തെ പ്രമുഖ നാടക കമ്പനിയായ പ്രതിഭ ആര്‍ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തു ചുവടുവയ്ക്കുന്നത്. ഡോക്ടര്‍ എന്ന നാടകത്തിൽ ആദ്യമായി പാടി.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് 1963 ല്‍ കാട്ടുമൈന എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീര്‍ഥയാത്ര, ധര്‍മയുദ്ധം, ഇളക്കങ്ങള്‍, ചിരിയോ ചിരി, കാക്കക്കുയില്‍ തുടങ്ങി എട്ടോളം സിനിമകളില്‍ പാട്ട് പാടി. 1999 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. നാടകത്തിലും സിനിമയിലുമായി പന്ത്രണ്ടോളം ഗാനങ്ങള്‍ കവിയൂർ പൊന്നമ്മ പാടിയിട്ടുണ്ട്.

Also read:‘ആസ്വാദക ഹൃദയങ്ങളിൽ നിറഞ്ഞുനിന്ന മാതൃസങ്കൽപ്പമായിരുന്നു കവിയൂർ പൊന്നമ്മ’: അനുശോചിച്ച് മന്ത്രി ഗണേഷ് കുമാർ

പാടിയതിൽ ഏറ്റവും പ്രശസ്തമായത് പി ഭാസ്‌കരന്റെ വരികളില്‍ എടി ഉമ്മറിന്റെ വരികളില്‍ 1972ല്‍ അംബികേ ജഗദംബികേ….എന്നു തുടങ്ങുന്ന ഭക്തിഗാനമാണ്. ജി ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ധര്‍മയുദ്ധം എന്ന സിനിമയില്‍ മംഗലാം കാവിലെ മായാഗൗരിക്ക്….എന്ന ഗാനം പാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അള്‍ത്താര എന്ന നാടകത്തില്‍ 5 ഗാനവും മൂലധനം എന്ന നാടകത്തില്‍ രണ്ട് ഗാനവും പാടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News