പ്രേക്ഷകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൂടെ കവിയൂർ പൊന്നമ്മ അവിസ്മരണീയയായിരിക്കും: എ എൻ ഷംസീർ

KAVIYOOR PONNAMMA

കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. മലയാളസിനിമയിലെ വാത്സല്യമാർന്ന അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികളുടെയെല്ലാം സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ എന്ന് സ്പീക്കർ അനുശോചിച്ചു. കവിയൂർ പൊന്നമ്മയുടെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ അനുശോചന കുറിപ്പ്:

കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ. മലയാളസിനിമയിലെ വാത്സല്യമാർന്ന അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികളുടെയെല്ലാം സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. കെ.പി.എ.സിയുടെ മൂലധനം നാടകത്തിൽ ആരംഭിച്ച അഭിനയ ജീവിതം അവരെ മലയാളസിനിമയിലെത്തിച്ചു. കവിയൂർ പൊന്നമ്മയുടെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. പ്രേക്ഷകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൂടെ കവിയൂർ പൊന്നമ്മ അവിസ്മരണീയയായിരിക്കും. മലയാള സിനിമ പ്രേക്ഷകരുടെയും കവിയൂർ പൊന്നമ്മയുടെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News