ഇന്നസെന്റിനെ കണ്ട് കണ്ണുനീർ അടക്കാനാകാതെ കാവ്യ

മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കണ്ട് കണ്ണീരടക്കാൻ സാധിക്കാതെ കാവ്യ മാധവൻ. ഒരുപാട് സിനിമകളിൽ ഒരുമിച്ചഭിനയിച്ച, സ്വന്തം കുടുംബത്തിലെന്ന പോലെ കണ്ട ഒരാളുടെ മരണമുണ്ടാക്കുന്ന ദുഃഖം കാവ്യയുടെ മുഖത്ത് പ്രകടമായിരുന്നു.

ചടങ്ങുകൾ നടക്കുമ്പോൾ കാവ്യ ദുഃഖിതയായാണ് കാണപ്പെട്ടത്. പിന്നീട് മൃതദേഹത്തിനടുത്തേക്ക് എത്തിയപ്പോൾ കണ്ണുനീർ അണപൊട്ടിയൊഴുകി. പിന്നീട് ജനങ്ങൾ കണ്ടത് കണ്ണുനീർ അടക്കാൻ പാടുപെട്ട കാവ്യയെയാണ്. കൂടെയുണ്ടായിരുന്ന ദിലീപ് ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ പോലും കാവ്യക്ക് തന്റെ ദുഃഖം അടക്കാനായില്ല.

അതേസമയം, ഇന്നസെന്റിന്റെ സംസ്കാരം അല്പസമയത്തിനകം നടക്കും. ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്രീഡലിൽ വെച്ചായിരിക്കും ചടങ്ങുകൾ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News