‘തലകുനിച്ച് മുബൈ ഇന്ത്യന്‍സ്, തുള്ളിച്ചാടി സണ്‍റൈസേഴ്‌സ്’; വൈറലായി അംബാനി കുടുംബത്തിന്റെയും കാവ്യ മാരന്റെയും ചിത്രങ്ങള്‍

ഐപിഎല്ലില്‍ ഇന്നലെ സണ്‍റൈസേഴ്‌സിന്റെ ആറാട്ടാണ് കളിക്കളത്തില്‍ കണ്ടത്. മുംബൈ ഇന്ത്യന്‍സിനെ അടിച്ച് തെറിപ്പിക്കുന്ന കണ്ടിട്ട് ഓരോ മുംബൈ ആരാധകന്റെയും കണ്ണുനിറഞ്ഞു. 18 സിക്‌സറുകളാണ് ഹൈദരബാദ് ബാറ്റര്‍മാര്‍ പറത്തിയത്. 19 ബൗണ്ടറികള്‍ അതിനു പുറമേ. ബാറ്റര്‍ മാര്‍ ഒന്നിച്ചു നിന്ന് താണ്ഡവാമാടിയപ്പോള്‍ രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ പിറന്നത് ഐ പി എല്ലിന്റെ ചരിത്രത്തില്‍ 277 റണ്‍സെന്ന ടോപ് ടീം ടോട്ടല്‍.

Also Read: ‘അടിയെന്നൊക്കെ പറഞ്ഞാല്‍ അടിയോടടി’; മുംബൈക്ക് തൊട്ടതെല്ലാം പിഴച്ച ദിവസം; ഉദിച്ചുണര്‍ന്ന് സണ്‍റൈസേഴ്‌സ്

രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മിന്നും തുടക്കം മുംബൈയ്ക്ക് നല്‍കിയപ്പോള്‍ റണ്‍ മലകയറ്റം മികച്ച രീതിയിലാണ് മുംബൈ ആരംഭിച്ചത്. ഇടവേളകളില്‍ ഓരോരുത്തരായി മടങ്ങുമ്പോഴും അര്‍ധസെഞ്ച്വറി നേടിയ തിലക് ശര്‍മ്മയുടെ ബാറ്റിംഗ് മുംബൈയക്ക് ജീവന്‍ നല്‍കിയിരുന്നു. തിലകിന്റെ ഓരോ സിക്‌സ് കാണുമ്പോഴും ടെന്‍ഷന്‍ കൊണ്ട് നഖം കടിച്ചിരിക്കുകയായിരുന്നു ഹൈദരാബാദ് ടീം ഉടമ കൂടിയായ കാവ്യ മാരന്‍. ഒടുവില്‍ പതിനഞ്ചാം ഓവറിലെ ആദ്യ പന്തില്‍ കമിന്‍സ് തിലക് വര്‍മയെ പുറത്താക്കിയപ്പോള്‍ തുള്ളിച്ചാടിയാണ് കാവ്യ ആഘോഷിച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്ത്രീ എന്നായിരുന്നു ആരാധകര്‍ കാവ്യയുടെ ആഘോഷത്തെ വിശേഷിപ്പിച്ചത്.

അവസാനം ടിം ഡേവിഡ് ആഞ്ഞു പിടിച്ചു നോക്കിയെങ്കിലും 31 റണ്‍സകലെ മുംബൈയുടെ പോരാട്ടം അവസാനിച്ചു. അതേസമയം, മരണവീട്ടിലെന്നപോലെ ദു:ഖഭാരത്താല്‍ തലകുനിച്ചിരിക്കുകയായിരുന്നു മുംബൈ ഡഗ് ഔട്ടില്‍ ടീം ഉടമ നിത അംബാനിയും മകന്‍ ആകാശ് അംബാനിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News