കവസാക്കി പ്രേമികൾക്കുള്ള ഡിസ്‌കൗണ്ട്

ഈ വർഷം അവസാനിക്കാൻ ബാക്കിനിൽക്കെ ആകര്‍ഷകമായ ഇയര്‍ എന്‍ഡ് ഓഫറുകള്‍ ആണ് കവസാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. Z900, നിഞ്ച 650, വെര്‍സിസ് 650, നിഞ്ച 300, നിഞ്ച 400 എന്നിവയുള്‍പ്പെടെ നിരവധി മോഡലുകള്‍ക്ക് ഈ ഡിസ്‌കൗണ്ട് നൽകിയിട്ടുണ്ട്. വലിയ ഓഫറുകളാണ് കവസാക്കി നൽകുന്നത്.

കവസാക്കി ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ശെരിയായ സമയമാണ്. കവസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലാണ് കവസാക്കി നിഞ്ച 300. നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ളതാണ് നിഞ്ച 300 .30,000 രൂപ ഓഫറിൽ നിഞ്ച 300 മോഡല്‍ 3.13 ലക്ഷം രൂപയ്ക്ക് വാങ്ങാം.

കവസാക്കി നിരയില്‍ ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ടുള്ളത് നിഞ്ച 650 ആണ്. 45,000 രൂപ ആണ് ഓഫർ. നിഞ്ച 650 ബൈക്ക് 6.71 ലക്ഷം രൂപക്ക് വാങ്ങാം. ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലഭ്യമായ ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്ലി ഇന്‍ലൈന്‍-4 മോട്ടോര്‍ സൈക്കിളുകളില്‍ ഒന്നാണ് കവസാക്കി Z900. ഇതിനു 40,000 രൂപയാണ് ഓഫർ നൽകിയിരിക്കുന്നത്. കവസാക്കി Z900 8.98 ലക്ഷം രൂപയ്ക്ക് വാങ്ങാവുന്നതാണ് .

also read: നിരത്തിലിറങ്ങുമ്പോള്‍ നിയമം പാലിച്ചോ! കര്‍ശന പരിശോധനയുമായി പൊലീസും മോട്ടോര്‍ വാഹനവകുപ്പും

സ്പോര്‍ട്സ് ബൈക്കുകൾക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് പറ്റിയ മോഡലാണ് കവസാക്കി വേര്‍സിസ് 650. 30,000 രൂപ ആണ് ഇതിന്റെ ഡിസ്‌കൗണ്ട്. 7.77 ലക്ഷം രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News