റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളി; ഇന്ത്യ ബൈക്ക് വീക്കിലെ താരം വിപണയിലേക്ക്

മോട്ടോര്‍ സൈക്കിള്‍ വിപണന രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാനൊരുങ്ങി ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കാവസാക്കി. ഡബ്ല്യു175 സ്ട്രീറ്റ് എന്ന ഏറ്റവും കുറഞ്ഞ വിലയുള്ള മോട്ടോര്‍സൈക്കിളുമായി കമ്പനി രംഗത്തെത്തി. ക്ലാസിക്ക് ലുക്കുള്ള ഇവയുടെ വിപണി വില 1.35 ലക്ഷം രൂപയാണ്. ഡബ്ല്യു175 സ്ട്രീറ്റിന്റെ പുതിയ മോഡലിന് സ്റ്റാന്‍ഡേഡ് ഡബ്ല്യു175നേക്കാള്‍ 12,000 രൂപ കുറവാണ്. വില കുറച്ചെങ്കിലും കൂടുതല്‍ സൗകര്യങ്ങള്‍ പുതിയ മോഡലില്‍ കാവസാക്കി നല്‍കിയിട്ടുണ്ട്.

ALSO READ:  മന്ത്രിസഭയ്ക്ക് അഭിവാദ്യവുമായി തമിഴ് പോസ്റ്ററുകള്‍; നവകേരള സദസിനെ നെഞ്ചേറ്റി വണ്ടിപ്പെരിയാര്‍

ബൈക്കിന് സൂക്ഷ്മമായ വിഷ്വല്‍ അപ്ഡേറ്റുകളും കാവസാക്കി നല്‍കിയിട്ടുണ്ട്. പുതിയ ഗ്രാഫിക്സിനൊപ്പം രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും ലഭ്യമാണ്. 177 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്, അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് മറ്റൊരു പ്രത്യേകത. എബോണി, കാന്‍ഡി പെര്‍സിമോണ്‍ റെഡ്, മെറ്റാലിക് ഓഷ്യന്‍ ബ്ലൂ, മെറ്റാലിക് ഗ്രാഫൈറ്റ് ഗ്രേ എന്നീ കളറുകളില്‍ ഡബ്ല്യു സ്ട്രീറ്റ് 175 ലഭ്യമാണ്. ഗോവയിലെ ഇന്ത്യ ബൈക്ക് വീക്കിലായിരുന്നു കാവസാക്കി ഡബ്ല്യു175 സ്ട്രീറ്റിന്റെ അവതരണം. ഇന്ത്യയില്‍ നിര്‍മിച്ച ഈ മോട്ടോര്‍സൈക്കിള്‍ ഈ മാസം തന്നെ വിതരണം ആരംഭിക്കും.

ALSO READ:  ‘ഇടുക്കിയുടെ പൊതുപ്രസക്തിയുള്ളതും ജില്ലയുടെ പുരോഗതിയുമായി ബന്ധപ്പെട്ടതുമായ ഒട്ടേറെ നിർദേശങ്ങൾ ലഭിച്ചു’: മുഖ്യമന്ത്രി

അലോയ് വീലും ട്യൂബ് ലെസ് ടയറുകളുമാണ് പുതിയ മോഡലിലെ പ്രധാന മാറ്റം. മുന്നിലേയും പിന്നിലേയും ടയറിന്റെ വലിപ്പത്തില്‍ മാറ്റമില്ല. സീറ്റിന്റെ ഉയരത്തിലും ഗ്രൗണ്ട് ക്ലിയറന്‍സിലും വീല്‍ബേസിലുമെല്ലാം പുതിയ ബൈക്കില്‍ മാറ്റങ്ങളുണ്ട്. വട്ടത്തിലുള്ള ഹാലൊജന്‍ ഹെഡ്ലൈറ്റുള്ള ബൈക്കില്‍ ഇന്‍സ്ട്രുമെന്റ് മീറ്ററായിട്ടുള്ളത് ചെറിയ എല്‍സിഡി സ്‌ക്രീനാണ്. 135 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്റെ ഇന്ധനടാങ്കിന്റെ ശേഷി 12 ലിറ്ററാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ 350നും ടിവിഎസിന്റെ റോണിനുമാണ് ഡബ്ല്യു175 സ്ട്രീറ്റ് വെല്ലുവിളിയുയര്‍ത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News