റോഡിലെ വെള്ളക്കെട്ടിൽ കയാക്കിങ് നടത്തി ദുബായി നിവാസികൾ; വീഡിയോ

ദുബായിൽ പെയ്ത കനത്ത മഴയെ തുടർന്ന് റോഡിൽ ഉണ്ടായ വെള്ളക്കെട്ടിൽ കയാക്കിങ് നടത്തി ജനങ്ങൾ. കനത്തമഴയിൽ ദുബായിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ചില ദുബായ് നിവാസായികൾ റോഡിൽ കയാക്കിങ് നടത്തുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Also read:കേരളജനതയാകെ നവകേരളസദസിലെത്തും, അത് കണ്ടറിയണമെങ്കിൽ പ്രതിപക്ഷ നേതാവിന് സ്വാഗതം; മന്ത്രി എം ബി രാജേഷ് 

രസകരം എന്നിങ്ങനെ അടിക്കുറിപ്പോടെയാണ്‌ സമൂഹ മാധ്യമങ്ങളിൽ ആളുകൾ കയാക്കിങ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യു എ ഇ യുടെ പല ഭാഗത്തും അതി ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കടൽത്തീരങ്ങളിൽ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും പൊതുജനങ്ങളോട് ഒഴിഞ്ഞ് നിൽക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലയിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് ഉള്ളതിനാൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാൻ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ് ഉണ്ട്. ശക്തമായ മഴയെ തുടർന്ന് യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Also read:നവകേരള സദസ്സിന് മഞ്ചേശ്വരത്ത് ഇന്ന് തുടക്കം

പ്രധാന റോഡുകളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടത് മൂലം വിവിധ എമിറേറ്റുകളില്‍ വാഹന ഗതാഗതം തടസപ്പെട്ടു. വിവിധ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെളളക്കെട്ടില്‍ അകപ്പെടുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ​​
സ്കൂളുകളിൽ ഓൺലൈനായാണ് ക്ലാസുകൾ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News