കായംകുളത്ത് പതിനാലുകാരന് മര്‍ദ്ദനമേറ്റ കേസ്;ബിജെപി ബൂത്ത് പ്രസിഡന്റ് അറസ്റ്റില്‍

കായംകുളത്ത് പതിനാലുകാരന് മര്‍ദ്ദനമേറ്റ കേസില്‍ പ്രതി അറസ്റ്റില്‍. കാപ്പില്‍ കിഴക്ക് മുറിയില്‍ ജിജി എന്നുവിളിക്കുന്ന മനോജ് (47) ആണ് അറസ്റ്റിലായത്. ഇയാള്‍ ബിജെപിയുടെ ബൂത്ത് പ്രസിഡന്റ് ആണ്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
റിമാന്‍ഡ് ചെയ്തു.

ALSO READ:ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്

കാപ്പില്‍ കിഴക്ക് തറയില്‍ വീട്ടില്‍ ഫാത്തിമയുടെ മക്കളായ ഷാഫി(14), ഷാഹുല്‍ (10) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഷാഫിക്കും സഹോദരനും കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് മര്‍ദ്ദനമേറ്റത്. നെഞ്ചിനും കഴുത്തിനും സാരമായി പരിക്കേറ്റ ഷാഫി കായംകുളം ഗവ. ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ തേടിയത്.

ALSO READ:ദില്ലിയിൽ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഫോൺ കോൾ വഴിയെന്ന് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News