കായംകുളം ടൗണില്‍ മേല്‍പ്പാലം നിര്‍മ്മിക്കണം; എ എം ആരിഫ് എംപി കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കി

കായംകുളം ടൗണില്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എംപി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയ വകുപ്പ് മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിയെ നേരില്‍കണ്ട് നിവേദനം നല്‍കി. കായംകുളത്തു കൂടാതെ വല്ലയില്‍ ജംഗ്ഷനിലും മേല്‍പ്പാലം വേണമെന്നും ആലപ്പുഴ ജില്ലയിലെ പുതിയകാവ് ജംഗ്ഷനിലും, പൊന്നംവേലി പാലത്തിനടി വശത്തും കൊല്ലം ജില്ലയിലെ വവ്വാക്കാവ് ജംഗ്ഷനിലും അടിപ്പാത നിര്‍മ്മിക്കണമെന്നും കേന്ദ്രമന്ത്രിക്ക് നല്‍കി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Also Read: രണ്ട് ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങി കാര്‍ തകര്‍ന്നു; 22കാരിക്ക് ദാരുണാന്ത്യം

ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദേശീയപാത ഉദ്യോഗസ്ഥരെ നേരില്‍ കണ്ടപ്പോള്‍ ദേശീയപാതയുടെ രൂപരേഖയുടെ അന്തിമ അനുമതിയാകുന്ന സമയത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ആവശ്യത്തിന് മേല്‍പ്പാലവും അടിപ്പാതയും നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്, എന്നാല്‍ ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ പലതും പരിഗണിച്ചപ്പോള്‍ ഈ സ്ഥലങ്ങളെ പരിഗണിക്കാതെ പോയിരിക്കുകയാണെന്നും അതുകൊണ്ട് മന്ത്രി ഇടപെട്ട് മേല്‍പ്പാലങ്ങളും അടിപ്പാതകളും ഈ സ്ഥലങ്ങളില്‍ നല്‍കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മന്ത്രിക്കു നല്‍കിയ കത്തില്‍ എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here