കായംകുളം എം എസ് എം കോളേജിൽ യൂത്ത് കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് യൂണിയൻ പിടിക്കാൻ ശ്രമം.
കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് നേതാക്കളും കായംകുളത്തെ ഗുണ്ടകളും ചേർന്ന് ക്ലാസുകളിലും അധ്യാപകരുടെ മുറിയിലും കടന്നുചെന്ന് അധ്യാപകരെ കയ്യേറ്റം ചെയ്തു. കായംകുളത്തെ ഗുണ്ടകളാണ് ക്യാമ്പസിൽ കടന്ന് അക്രമം നടത്തിയത്. ഈ സമയം പൊലീസിനെ വിളിക്കാനോ ഗുണ്ടകളെ പുറത്താക്കാനോ പ്രിൻസിപ്പാൾ ശ്രമിച്ചില്ല. കോൺഗ്രസ് അനുകൂല സംഘടന നേതാവ് കൂടിയായ പ്രിൻസിപ്പാളിന്റെ അനുവാദത്തോടെയാണ് യൂത്ത് കോൺഗ്രസ് ഗുണ്ടകൾ ക്യാമ്പസിൽ കടന്നത്.
ALSO READ: മൊഴിയിൽ പൊരുത്തകേടുകൾ; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ വീണ്ടും പരിശോധിക്കും
മതിയായ രേഖകളില്ലാതെ കെഎസ്‌യുവും,എംഎസ്എഫ് സമർപ്പിച്ച നോമിനേഷനുകളിൽ പോരായ്മകൾ ചൂണ്ടിക്കാട്ടിയ അധ്യാപകർക്ക് നേരെയാണ് ഗുണ്ടായിസവുമായി കായംകുളത്തെ നേതാക്കൾ എത്തിയത്. തിങ്കളാഴ്ച ക്യാമ്പസിനുള്ളിലെത്തി അധ്യാപകരെ കയ്യേറ്റം ചെയ്യുമെന്ന് ഭീഷണി മുഴക്കി ആണ് ഇവർ മടങ്ങിയത്. എം എസ് എം കോളേജ് പ്രിൻസിപ്പാളിന്റെ സഹായത്തോടെയാണ് ഗുണ്ടകൾ എത്തിയത് എന്നാണ് പരക്കെ ആക്ഷേപം. ഗുണ്ടകൾ ക്യാമ്പസിനുള്ളിൽ കയറി രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസിനെ വിളിക്കാനോ പരാതി നൽകാനോ പ്രിൻസിപ്പൽ തയ്യാറായില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here