കായംകുളത്ത് യുഡിഎഫ് മണ്ഡലം കണ്‍വീനറെ തല്ലി, ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

കായംകുളത്ത് യുഡിഎഫ് മണ്ഡലം കണ്‍വീനറെ തല്ലിയ ഡിസിസി ജനറല്‍ സെക്രട്ടറി കെ പുഷ്പദാസിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വേദിയില്‍ പ്രസംഗിച്ചു നില്‍ക്കുമ്പോഴായിരുന്നു കണ്‍വീനര്‍ എഎം കബീറിന്റെ മുഖത്ത് പുഷ്പദാസ് അടിച്ചത്. കായംകുളത്ത് കെ സി വേണുഗോപാലിന്റെ സ്വീകരണവുമായി ബന്ധപ്പെട്ട യോഗത്തിലാണ് സംഭവം.

ALSO READ:കേരളത്തിന്റെ ഐടി മേഖലക്ക് കരുത്തു പകരാൻ ഇൻഫോപാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിന്റെ വേള്‍ഡ് ട്രേഡ് സെന്റർ മൂന്നാം കെട്ടിട സമുച്ചയമൊരുങ്ങുന്നു

യുഡിഎഫ് കായംകുളം നിയോജക മണ്ഡലം നേതൃയോഗത്തില്‍ നടന്ന സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ. പുഷ്പദാസിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് അറിയിച്ചു.

ALSO READ:തൃക്കരിപ്പൂരില്‍ കിണറ്റില്‍ വീണ പെരുമ്പാമ്പിനെ പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News