സെമിക്കോൺ രംഗത്തെ തൊഴിൽ നൈപുണ്യ വികസനത്തിന് അസാപ് കേരളയുമായി ചേർന്ന് അക്കാഡമി ഫോർ എക്സലൻസ് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു താല്പര്യ പത്രം കൈമാറി കെയിൻസ് സെമികോൺ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ .
2024 സെപ്തംബർ മാസത്തിൽ കേന്ദ്ര മന്ത്രിസഭ കെയിൻസ് സെമിക്കോൺ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ 3300 കോടിക്കുള്ള സെമികണ്ടക്ടർ പ്ലാന്റിനു അനുമതി നൽകി. പ്രമുഖ ഇലക്ട്രോണിക്സ് ഡിസൈൻ, നിർമാണ വ്യവസായ സ്ഥാപനമായ കെയിൻസ് ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി ആണ് ഈ കമ്പനി.
ഈ ഔട്സോഴ്സ്ഡ് അസംബ്ലി ആൻഡ് ടെസ്റ്റിംഗ് പ്ലാന്റിലും, രാജ്യത്തു ഇതിനോടകം അനുമതി ലഭിച്ചിട്ടുള്ള മറ്റു മൂന്നു സെമിക്കോൺ ഫാക്ടറികളിലും കൂടി രണ്ടു വർഷത്തിനുള്ളിൽ ഏകദേശം 3 ലക്ഷം നൈപുണ്യമുള്ള തൊഴിലാളികളുടെ ആവശ്യകത പ്രതീക്ഷിക്കുന്നു. അതിനാൽ കേരളത്തിൽ ഒരു OSAT അക്കാഡമി ഫോർ എക്സലൻസ് സ്ഥാപിക്കാനുള്ള താൽപര്യ പത്രവുമായി കെയിൻസ് സെമിക്കോൺ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ആസാപ് കേരളയുമായി ചേർന്ന് ആണ് ഈ പദ്ധതി നടപ്പിലാക്കുക. രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന ഈ പദ്ധതിക്ക് 20 കോടി രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു. അതിൽ 16 കോടി രൂപയിൽ കൂടുതൽ വരുന്ന ലാബ് ഇൻഫ്രാസ്ട്രക്ചർ നിക്ഷേപം ഈ വർഷം തന്നെ കെയിൻസ് നടത്തുന്നതായിരിക്കും. അസാപിൻ്റെ കളമശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഈ ലാബിൽ ആദ്യവർഷം മുന്നൂറ് പേരിൽ തുടങ്ങി നാലാമത്തെ വർഷം മുതൽ 2000 പേരെ വരെ പരിശീലിപ്പിക്കാൻ ഉതകുന്ന രീതിയിൽ ആണ് പദ്ധതി. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന പരിശീലനാർഥികളെ കെയിൻസ് റിക്രൂട്ട് ചെയ്യുന്നത് കൂട്ടാതെ അവരുടെ പാർട്ണർ സ്ഥാപനങ്ങളും റിക്രൂട്ട് ചെയ്യുന്നതാണ്. ഈ പദ്ധതിയിൽ കെയിൻസ് ൻ്റെ ഒപ്പം അവരുടെ പങ്കാളിയായി പെർസെപ്റ്റീവ് സൊല്യൂഷൻ പരിശീല പദ്ധതികളിൽ പങ്കാളിത്തം വഹിക്കും. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം ഏപ്രിൽ മാസത്തിൽ പൂർത്തിയായി പരിശീലനം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
also read: സംസ്ഥാനത്തെ കയർ ഫാക്ടറി തൊഴിലാളികൾക്ക് ഇത്തവണ 29.90% ക്രിസ്തുമസ് ബോണസ്
കെയിൻസ് സെമിക്കോണിന് വേണ്ടി സി ഇ ഒ ശ്രീ. കീഴ്പാട്ട് രഘുനാഥൻ പണിക്കർ മുഖ്യമന്ത്രി, ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു എന്നിവർക്ക് താൽപര്യ പത്രം കൈമാറി. അസാപ് സി. എം. ഡി ഡോ.ഉഷ ടൈറ്റസ് ഐ എ എസ് (റിട്ട.), ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റായ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, അസാപ് ഹെഡ് ലൈജു ഐ പി നായർ, പെർസ്പെറ്റീവ് സോലൂഷൻ എം സി ഭാനുപ്രിയ കെ. സെമികോൺ ഫാബ് ലാബ് എം ഡി സന്തോഷ് കെ എം എന്നിവർ സന്നിഹിതരായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here