കസാഖ്സ്ഥാനിലെ വിമാനാപകടം; അസർബൈജാൻ എയർലൈൻസിനെ വീ‍ഴ്ത്തിയത് റഷ്യയോ?

azakhstan palne crash

കസാഖ്സ്ഥാനില്‍ അസര്‍ബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേര്‍ മരിച്ച വാർത്ത ക്രിസ്മസ് ദിനത്തില്‍ ഏവരേയും കണ്ണീരണിയിച്ച വാർത്തയാണ്.ഇപ്പോ‍ഴിതാ അപകടവുമായി ബന്ധപ്പെട്ട ചില നിർണ്ണായക വിവരങ്ങളാണ് പുറത്ത് വരുന്നത്.

വിമാനാപകടത്തിന് കാരണം പൈലറ്റ് എററോ സാങ്കേതിക തകരാറോ അല്ലെന്നും റഷ്യ- യുക്രെയ്ൻ യുദ്ധത്തിൻ്റെ ഇരയായി വിമാനം മാറിയെന്നുമാണ് ഇപ്പോള്‍ ഉയരുന്ന അരോപണം.സംഭവത്തില്‍ അസർബൈജാൻ അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്.

റഷ്യയുടെ ആൻ്റി- എയകക്രാഫ്റ്റ് ഫയറാണ് വിമാന ദുരന്തത്തിന് കാരണമായതെന്നാണ് പ്രധാന അരോപണം. അതേസമയം മോശം കാലാവസ്ഥ അടക്കമുള്ള കാരണമാണ് വിമാന ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് മറ്റ് ചിലർ പറയുന്നത്. വിമാന അപകടത്തില്‍ ദുഖം രേഖപ്പെടുത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനേയും ഇതിനൊപ്പം ചേര്‍ത്തു വായിക്കണം.

ALSO READ; എനിക്കതും വേണം,ഇതും! പനാമ കനാലിന് പിന്നാലെ ഗ്രീൻലാൻഡ് വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് ട്രംപ്

അതേസമയം അന്വേഷണത്തിൽ സഹകരിക്കുമെന്ന് അസർബൈജാനും കസാഖ്സ്ഥാനും അറിയിച്ചിട്ടുണ്ട്.ഫ്ലൈറ്റ് ഡാറ്റ അടങ്ങുന്ന വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കുന്നതിലൂടെ അപകടത്തിൻ്റെ കാരണം കണ്ടെത്താൻ ക‍ഴിയുമെന്നാണ് കരുതുന്നത്.

ബാകുവില്‍ നിന്ന് ഗ്രോണ്‍സിയിലേക്കുള്ള യാത്രാ മധ്യേയാണ് അസർബൈജാൻ എയർലൈൻസ് വിമാനം അപകടത്തില്‍പെട്ടത്.റഷ്യ ഉക്രെയ്ൻ യുദ്ധം കാരണം വിമാനം വ്യോമപാത മാറ്റിയിരുന്നു. ഇതിന് ശേഷമാണ് വിമാനം കാസ്പിയൻ കടലിൻ്റെ കിഴക്കൻ തീരത്തിനടുത്തുള്ള കസാഖ്സ്ഥാനിലെ അക്തൗവിൽ നിന്ന് 3 കിലോമീറ്റർ അകലെ അടിയന്തര ലാൻഡിംഗിന് ശ്രമിച്ചത്.

ഇതിന് പിന്നാലെയാണ് വിമാനം തകർന്ന് വീണ് തീപിടിച്ച് ദുരന്തമുണ്ടായത്.അപകടത്തില്‍ 38 പേർ മരിച്ചിരുന്നു. 33 പേരെയാണ് രക്ഷപ്പെടുത്തിയത്.62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്നവരിൽ 42 അസർബൈജാനി പൗരന്മാരും 16 റഷ്യൻ പൗരന്മാരും ആറ് കസാഖുകാരും മൂന്ന് കിർഗിസ്ഥാൻ പൗരന്മാരും ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News