കസാഖ്സ്ഥാൻ വിമാനാപകടത്തിൽ പ്രതികരിച്ച് അസർബൈജാൻ എയർലൈൻസ്. വിമാനം തകർന്നുവീണ് തീപിടിച്ചതിന് കാരണമായത് സാങ്കേതികവും പുറത്തുനിന്നുള്ള എന്തിന്റെയോ ഇടപെടലുമാണ് എന്ന് കമ്പനി പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും അവർ അറിയിച്ചു.
ക്രിസ്മസ് ദിനത്തിൽ ബാകുവില്‍ നിന്ന് ഗ്രോണ്‍സിയിലേക്കുള്ള യാത്രാ മധ്യേയാണ് അസർബൈജാൻ എയർലൈൻസ് വിമാനം അപകടത്തില്‍പെട്ടത്.റഷ്യ ഉക്രെയ്ൻ യുദ്ധം കാരണം വിമാനം വ്യോമപാത മാറ്റിയിരുന്നു. ഇതിന് ശേഷമാണ് വിമാനം കാസ്പിയൻ കടലിൻ്റെ കിഴക്കൻ തീരത്തിനടുത്തുള്ള കസാഖ്സ്ഥാനിലെ അക്തൗവിൽ നിന്ന് 3 കിലോമീറ്റർ അകലെ അടിയന്തര ലാൻഡിംഗിന് ശ്രമിച്ചത്.
ALSO READ; മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ ആസൂത്രകരിൽ ഒരാളായഅബ്ദുള്‍ റഹ്മാന്‍ മക്കി മരണപ്പെട്ടു
ഇതിന് പിന്നാലെയാണ് വിമാനം തകർന്ന് വീണ് തീപിടിച്ച് ദുരന്തമുണ്ടായത്.അപകടത്തില്‍ 38 പേർ മരിച്ചിരുന്നു. 33 പേരെയാണ് രക്ഷപ്പെടുത്തിയത്.62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്നവരിൽ 42 അസർബൈജാനി പൗരന്മാരും 16 റഷ്യൻ പൗരന്മാരും ആറ് കസാഖുകാരും മൂന്ന് കിർഗിസ്ഥാൻ പൗരന്മാരും ആയിരുന്നു.
അപകടത്തിന് പിന്നിൽ റഷ്യ ആണെന്നുള്ള ആരോപണം ഇതിന് പിന്നാലെയാണ് ഉയർന്നുവന്നത്.
വിമാനാപകടത്തിന് കാരണം പൈലറ്റ് എററോ സാങ്കേതിക തകരാറോ അല്ലെന്നും റഷ്യ- യുക്രെയ്ൻ യുദ്ധത്തിൻ്റെ ഇരയായി വിമാനം മാറിയെന്നുമാണ് ഉയര്‍ന്നുവന്ന അരോപണം.റഷ്യയുടെ ആൻ്റി- എയകക്രാഫ്റ്റ് ഫയറാണ് വിമാന ദുരന്തത്തിന് കാരണമായതെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.ഇതിനിടെ വിഷയത്തില്‍ അസർബൈജാൻ അന്വേഷണം ആരംഭിച്ചിരുന്നു.അന്വേഷണത്തിൽ സഹകരിക്കുമെന്ന് അസർബൈജാനും കസാഖ്സ്ഥാനും അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാമ് അരോപണങ്ങള്‍ക്ക് മറുപടിയുമായി റഷ്യയും രംഗത്ത് വന്നിരുന്നു.വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇത് പൂര്‍ത്തിയാകും വരെ ഊഹൗപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here