കഴക്കൂട്ടത്ത് ടിപ്പര്‍ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. പെരുമാതുറ സ്വദേശിനി റുക്‌സാന (35)യാണ് മരിച്ചത്. മൂന്നര മണിയോടെയാണ് സംഭവം. കഴക്കൂട്ടം ഭാഗത്തുനിന്നും കണിയാപുരത്തേയ്ക്ക് ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോയ യുവതിയാണ് മരിച്ചത്.

ALSO READ:തൃശൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേയ്ക്ക് ഒതുക്കിയപ്പോള്‍ ലോറിയില്‍ തട്ടിയ റുക്‌സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്തുനിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്. തുടര്‍ന്ന് ലോറി പിന്നോട്ടെടുത്താണ് യുവതിയെ മാറ്റിയത്. ചതഞ്ഞരഞ്ഞ യുവതിയെ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച യുവതിക്ക് പരിക്കില്ല. ലോറി ഡ്രൈവര്‍ നഗരൂര്‍ സ്വദേശി ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലപുരം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ALSO READ:തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 210.51 കോടി രൂപ കൂടി അനുവദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News