‘റോഡ് നിർമിക്കുന്നത് ഗൂഗിൾ മാപ്പ് നോക്കി’; ദേശീയ പാത അതോറിറ്റിക്കെതിരെ വിമർശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

K B GANESH KUMAR

ദേശീയ പാത അതോററ്റിക്കെതിരെ വിമർശനവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.ദേശീയ പാത അതോററ്റി റോഡ് നിർമ്മിക്കുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്നും യാതൊരു ശാസ്ത്രീയ മാനദണ്ഡങ്ങളും അവർ പാലിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

“കോൺട്രാക്റ്റർമാരാണ് റോഡ് എങ്ങനെ നിർമ്മിക്കണമെന്ന് തീരുമാനികുന്നത്. അവർക്ക് കേന്ദ്രം പണം നൽകും
കേരളം നോക്ക് കുത്തിയാവുന്നു.ദേശീയ പാത അതോററ്റി റോഡ് നിർമ്മിക്കുന്നത് ഗൂഗിൾ മാപ്പ് നോക്കി.യാതൊരു ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇത് അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു.- അദ്ദേഹം പറഞ്ഞു.

ALSO READ; നോവായി മടക്കം; കല്ലടിക്കോട് അപകടത്തിൽ മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്

പ്രദേശീയ പ്രശ്നങ്ങളിൽ ചർച്ച ഇല്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് നാളെ സന്ദർശിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇന്നലെ പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് നാട്ടുകാർ നടത്തിയത്. റോഡ് നിർമ്മാണത്തിലെ അപാകത മൂലം ഇവിടെ അപകടം പതിവായിഉർന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്.

ENGLISH NEWS SUMMARY: Transport Minister KB Ganesh Kumar has criticized the National Highways Authority. He criticized that the National Highways Authority is building roads by looking at Google Maps and they are not following any scientific standards

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News