മധ്യകേരളത്തിൽ ദേശീയ പാതയിലുള്ള പ്രധാന സിഗ്നൽ ജംഗ്ഷനുകളിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ദേശീയപാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഗതാഗത കുരുക്കു മൂലം കെഎസ്ആർടിസി ബസ്സുകളുടെയും സ്വകാര്യ വാഹനങ്ങളുടെയും നല്ലൊരു പങ്ക് സമയം ദേശീയപാതയിൽ തന്നെ നഷ്ടപ്പെടുന്നതായി നിരന്തരം പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇതിന് പരിഹാരം കണ്ടെത്താൻ മന്ത്രി കെബി ഗണേഷ് കുമാർ തീരുമാനിച്ചത്.
ഇതിൻ്റെ ആദ്യ ഘട്ട നടപടിയായാണ് തൃശൂർ മുതൽ അരൂർ വരെയുള്ള പ്രധാന ജംഗ്ഷനുകളിൽ പരിശോധന നടത്തുന്നത്. രാവിലെ ചാലക്കുടി പാപ്പാളി ജംഗ്ഷനിൽ നിന്നുമാണ് പരിശോധന ആരംഭിച്ചത്. തുടർന്ന് പോട്ട സിഗ്നൽ ജംഗ്ഷനിൽ പരിശോധന നടത്തിയ ശേഷം ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻ്റും മന്ത്രി സന്ദർശിച്ചു. ഗതാഗത കുരുക്കിന് പരിഹാരം കാണാൻ പ്രാഥമിക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തു മാത്രമേ ഇതു നടപ്പിലാക്കൂ എന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
Also Read: റോഡിൽ പുലിയാണോ? എങ്കിൽ പതുങ്ങാൻ റെഡിയായിക്കോ; ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗം കുറച്ച് എംവിഡി
ചാലക്കുടിയിൽ നിന്നും മന്ത്രി നേരെ പോയത് എറണാകുളം ജില്ലയിൽ ഉൾപ്പെടുന്ന കരയാംപറമ്പ് ജംഗ്ഷനിലേക്കാണ്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും, പോലീസ് ഉദ്യോഗസ്ഥരും, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും, അതാത് സ്ഥലങ്ങളിലെ എംഎൽഎമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here