രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങിയ ഡോക്ടർ മൃഗത്തിനേക്കാളും കഷ്ട്ടം എന്ന് KB ഗണേഷ് കുമാർ എംഎൽഎ. കരുണ,സ്നേഹം അച്ചടക്കം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് രക്ഷകർത്താക്കൾ കുട്ടികളെ വളർത്തണമെന്നും കൂട്ടിച്ചേർത്തു. മികച്ച വിദ്യാഭ്യാസം ഉണ്ടായിട്ടും മനുഷ്യത്വം ഇല്ലെങ്കിൽ മൃഗങ്ങളെക്കാൾ കഷ്ട്ടമാണന്നും എംഎൽഎ വ്യക്തമാക്കുകയുണ്ടായി . കുണ്ടയം ഗവൺമെൻ്റ് LPS ന് പുതുതായി നിർമ്മിച്ച ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
അതേസമയം, കഴിഞ്ഞദിവസം കൈക്കൂലി വാങ്ങുന്നതിനിടയിൽ തൃശൂർ മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടർ പിടിയിലായിരുന്നു. ഡോക്ടറുടെ മുളങ്കുന്നത്തുകാവിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിജിലന്‍സ് 15 ലക്ഷം രൂപ കണ്ടെടുത്തത്. ഷെറി ഐസക്ക് ചികിത്സ നല്‍കിയിരുന്നത് പണം നല്‍കുന്നവര്‍ക്ക് മാത്രമെന്ന് വിജിലന്‍സ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡോക്ടറുടെ ക്ലിനിക്കിന് സമീപത്തെ മെഡിക്കല്‍ ഷോപ്പ് വഴിയായിരുന്നു ഇടപാടുകൾ നടന്നുകൊണ്ടിരിന്നത് . കൈക്കൂലിത്തുക ഉറപ്പിച്ചിരുന്നതും കൈമാറിയിരുന്നതും ഇവിടെ വെച്ചുതന്നെയായിരുന്നു. ക്ലിനിക്കില്‍ ഡോക്ടറെ കാണാനുള്ള ബുക്കിങ്ങും മെഡിക്കല്‍ ഷോപ്പ് വഴിയായിരുന്നു. ഡോക്ടറുടെ ഫീസും ശസ്ത്രക്രിയയ്ക്ക് നല്‍കേണ്ട തുകയും മെഡിക്കല്‍ഷോപ്പ് ആണ് രോഗികളെ അറിയിച്ചിരുന്നതെന്നും വിജിലന്‍സ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here