നിലവിളക്ക് കൊളുത്തുന്നതിൽ നിലപാടുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. പൊതുചടങ്ങ് ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സിഡിഎസ് ചെയര്‍പേഴ്സണെ ഉപദേശിച്ചുകൊണ്ടായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകൾ. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയിലായിരുന്നു എംഎല്‍എ നിലവിളക്ക് തെളിയിക്കുന്നത് മതപരമായ പ്രവൃത്തിയായി കാണേണ്ടതില്ലെന്ന് ചെയര്‍പേഴ്സണെ ഉപദേശിച്ചത്. വിളക്ക് കൊളുത്താന്‍ ക്ഷണിച്ചപ്പോള്‍ മതപരമായ തന്‍റെ വിശ്വാസത്തിനെതിരാണെന്ന കാരണം പറഞ്ഞ് ചെയര്‍പേഴ്സണ്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
Also Read: തൃശൂരിൽ ആനയെ കൊന്ന് കൂഴിച്ചുമൂടിയ സംഭവം;പ്രതികളിലൊരാൾ പിടിയിൽ
പാണക്കാട് തങ്ങളുടെ മതസൗഹാര്‍ദപരമായ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. അടുത്ത ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ വിളക്ക് തെളിയക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഞാന്‍ ഇവിടെ ഒരു തമാശ കണ്ടു. വിളക്കുകൊളുത്താന്‍ വിളിച്ചപ്പോള്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ തയാറായില്ല. ചോദിച്ചപ്പോള്‍ പറഞ്ഞു പാസ്റ്റര്‍ പറഞ്ഞു കത്തിക്കരുതെന്ന്. ഞാന്‍ ദിവസവും ബൈബിള്‍ വായിക്കുന്നവാണ്. വിളക്കുെകാളുത്താന്‍ പാടില്ല എന്ന് പറഞ്ഞുതന്ന ആ വ്യക്തിക്ക് എന്തോ കുഴപ്പമുണ്ടെന്ന് വേണം കരുതാന്‍. പള്ളികളില്‍ അടക്കം ഇപ്പോള്‍ വിളക്കു കത്തിക്കുന്നുണ്ട്.
മലബാറിലെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പാണക്കാട് തങ്ങളാണ്. ആ വേദിയില്‍ വച്ച് അദ്ദേഹത്തിന് അമ്പലത്തില്‍ നിന്നും ഒരു ഉണ്ണിയപ്പം കൊടുത്തു. മതവിശ്വാസത്തിന്‍റെ പേരില്‍ അദ്ദേഹം അത് കഴിക്കാതിരുന്നില്ല. അദ്ദേഹം അത് രുചിയോടെ ആ വേദിയില്‍ വച്ചുതന്നെ കഴിച്ചു. അതുെകാണ്ട് അടുത്ത വേദിയില്‍ ചെയര്‍പേഴ്സണ്‍ വിളക്കുകത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. വിളക്ക് ഒരു മതത്തിന്റെ മാത്രമല്ല.’ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here