ഹിറ്റ്ലറുടെ ജർമനിക്ക് തുല്യമായ കാര്യങ്ങൾ ആണ് ഇന്ത്യയിൽ കഴിഞ്ഞ 5 വർഷമായി നടക്കുന്നത്: മന്ത്രി കെ ബി ഗണേഷ് കുമാർ

ഹിറ്റ്ലറുടെ ജർമനിക്ക് തുല്യമായ കാര്യങ്ങൾ ആണ് ഇന്ത്യയിൽ കഴിഞ്ഞ 5 വർഷമായി നടക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പൗരത്വ നിയമം നടപ്പാക്കുന്നുവെങ്കിൽ ആദ്യം നടപ്പാക്കേണ്ടത് തമിഴ്നാട്ടിലാണ്. ഏക വിശ്വാസം ഉണ്ടായിരുന്നത് ഇലക്ഷൻ കമ്മീഷനെയാണ്. ഇപ്പോൾ ഇലക്ഷന് കമ്മീഷനെ പ്രധാനമന്ത്രിക്കും ശിഷ്യന്മാർക്കും തീരുമാനിക്കാം എന്നായി. പൗരത്വ നിയമം കൊണ്ട് വന്നപ്പോൾ കോൺഗ്രസ്‌ എന്ത് ചെയ്തു. ഒരു എം പി പറയുന്നു പാർലിമെന്റിൽ നരേന്ദ്ര മോദിക്ക് നേരെ വിരൽ ചൂടിയ ഒരേ ഒരാൾ താൻ ആണ് എന്ന്. എന്നിട്ട് ഇത്തവണ സീറ്റ്‌ പോലും കിട്ടിയില്ല, ചവറ്റുകൊട്ടയിലെറിഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു.

Also Read: പൗരത്വ നിയമ ഭേദഗതി; കുറ്റകരമായ മൗനമാണ് കോൺഗ്രസ് വച്ചുപുലർത്തുന്നത്: മുഖ്യമന്ത്രി

ബി ജെ പി സ്ഥാനാർത്ഥികളെല്ലാം ജന്മിമാരാണ്. തട്ടുകട എന്താണ് എന്ന് അറിയാത്ത സ്ഥാനാർഥി ആണ് ഇത്തവണ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി. തട്ടുകട എന്താണ് എന്ന് അറിയാത്ത ആളാണ് ഇത്തവണ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി. വാട്ട്‌ ഈസ് ദാറ്റ് എന്ന് ചോദിക്കും. ഗൂഗിൾ മാപ് ഇട്ടാണ് ശശി തരൂർ സ്വന്തം മണ്ഡലത്തിൽ എത്തുന്നത്. കെ മുരളീധരന് സ്വന്തം കാര്യം മാത്രമാണ്. മന്ത്രിയായി മത്സരിച്ച് തൊറ്റ ചരിത്രം മുരളീധരന് മാത്രമാണ്. വീണ്ടും മോദി അധികാരത്തിൽ എത്തിയാൽ ജനാധിപത്യവും സോഷ്യലിസവും ഒന്നും ഈ രാജ്യത്ത് ഉണ്ടാകില്ല.

Also Read: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും വർഗീയ അജണ്ടയുടെ ഭാഗവുമാണ്: മുഖ്യമന്ത്രി

എൽ ഡി എഫിന്റെ 99 എം എൽ എ മാരെ ചലിപ്പിക്കാൻ ബിജെപി ക്ക് കഴിയുമോ. പണത്തിനു വഴങ്ങില്ല ഞങ്ങൾ, ഒറ്റക്കെട്ടാണ്. കേരളത്തിൽ നിന്ന് പാർലമെൻ്റിലേക്ക് ജയിപ്പിക്കുന്നവർ ചാക്കിൽ കയറില്ലെന്ന ഉറപ്പ് ജനങ്ങൾക്ക് വേണം. ബി ജെ പിക്ക് ആളെ കൂട്ടുകയാണ് കോൺഗ്രസ്. തിരുവനന്തപുരം മണ്ഡലം കോൺഗ്രസ് എപ്പോഴാണ് ബിജെപിയിൽ ചേരുകയെന്ന് പറയാൻ കഴിയില്ല. ഉമ്മൻ‌ചാണ്ടിയുടെ മകൻ എം എൽ എ ആയത് കൊണ്ട് ഇപ്പോൾ ബിജെപിയിൽ പോകുന്നില്ല. അത് കഴിഞ്ഞാൽ അയാളും പോകും എന്ന് ഞാൻ കരുതുന്നു. കോൺഗ്രസ്സിൽ മുഖ്യമന്ത്രിയായ എല്ലാവരുടെയും മക്കൾ ബിജെപിയിൽ ചേർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News