സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷമുണ്ടെന്നും തനിക്ക് ആരോടും ഒരു വിരോധവും ഇല്ലെന്നും കെബി ഗണേഷ് കുമാർ. ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കെബി ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
സഹോദരി കൂടിയായ ഉഷ മോഹൻ ദാസാണ് സ്വത്ത് തർക്കത്തെ തുടർന്ന് വിൽപത്രത്തിലെ ഒപ്പ് വ്യാജമാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരം ഫോറൻസിക് നടത്തിയ പരിശോധനയിലാണ് വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ലെന്ന് കണ്ടെത്തിയത്. ഗണേഷ് കുമാർ സ്വത്ത് തട്ടി എടുത്തെന്നായിരുന്നു പരാതി. മാത്രമല്ല, മുഖ്യമന്ത്രിയെ ഗണേഷ് കുമാർ തെറ്റിദ്ധരിപ്പിച്ചു എന്നുo ഉഷാ മോഹൻദാസ് ആരോപിച്ചിരുന്നു.
ALSO READ; ഉഷ മോഹൻ ദാസിന് തിരിച്ചടി; ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ല
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷം..
എനിയ്ക്ക് ആരോടും ഒരു വിരോധവും ഇല്ലാ..
സത്യം ഇപ്പോഴും മറഞ്ഞിരിക്കും..
അത് കുറച്ചുദിവസം കഴിഞ്ഞേ പുറത്ത് വരൂ..
കള്ളം പറയുന്നതായിരിക്കും ആദ്യം ഉയർന്ന് കേൾക്കുന്നത്..
ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യും.
എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here