കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകും: ഇ പി ജയരാജന്‍

മുന്‍ധാരണ പ്രകാരം മന്ത്രിസഭാ പുനഃസംഘടനയിലൂടെ കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നാല് കക്ഷികള്‍ക്ക് രണ്ടരവര്‍ഷം വീതം മന്ത്രി സ്ഥാനം നല്‍കാനുള്ള തീരുമാനം നേരത്തെ എല്‍ഡിഎഫ് യോഗം അംഗീകരിച്ചതാണ്. പുതിയ രണ്ട് മന്ത്രിമാര്‍ ഈ മാസം 29ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇ പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

READ ALSO:സ്‌നേഹത്തിന്റെയും നന്മയുടെയും പങ്കുവെയ്ക്കലിന്റെയും ത്യാഗത്തിന്റെയും നക്ഷത്രത്തിളക്കങ്ങളാണ് ഓരോ ക്രിസ്മസും: എ എന്‍ ഷംസീര്‍

നിലവിലെ മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. മറ്റ് കാര്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO:‘അനുകമ്പയും ഉദാരതയും സാഹോദര്യവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ’; ആശംസകൾ നേർന്ന് ഗവര്‍ണർ

പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.
ആരും പറഞ്ഞിട്ടല്ല രണ്ടു മന്ത്രിമാര്‍ രാജിക്കത്ത് കൈമാറിയതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News