ചെറുപ്പക്കാരനായ മകനെ ബിജെപിക്ക് വേണ്ടി എകെ ആന്റണി നേര്‍ച്ചയാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. കൊട്ടാരക്കരയില്‍ നടന്ന കേരള കോണ്‍ഗ്രസ് ബി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം രാഹുല്‍ ഗാന്ധിയെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ALSO READ: ‘അവർ പാർട്ടിയിൽ ആരുമല്ല’; ഷമ മുഹമ്മദിനെ അധിക്ഷേപിച്ച് കെ സുധാകരൻ
എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് രാഹുല്‍ ഗാന്ധി മോദിയെ കെട്ടിപ്പിടിക്കുന്നത്. കോണ്‍ഗ്രസിനെ പോലെ മുട്ടേവെച്ച് എഴുതുന്നതല്ല കേരള കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ്. എക്‌സര്‍സൈസ് ചെയ്യലും തമിഴ്‌നാട്ടില്‍ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: രാമനവമിക്ക് പൊതു അവധി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
മണ്ണ് വാരിത്തിന്നാലും ആരും കേരളത്തില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ല. ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാലിനെ കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ തെമ്മാടിത്തരമാണ് പറഞ്ഞത്. ലീഡറെ കാണാന്‍ മുണ്ടിന്റിടയില്‍ പഴം തിരുകി കൊണ്ടു പോകുന്നവരാണ് കോണ്‍ഗ്രസുകാര്‍. മരിച്ചു പോയവരെ പോലും വെറുതേ വിടാത്തവരാണ് കോണ്‍ഗ്രസുകാര്‍. രമേശ് ചെന്നിത്തല മാത്രമാണ് എതിര്‍ത്ത് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here