ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക: കെബിഇഎഫ് കൺവെൻഷൻ

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ജില്ലാ കൺവെൻഷൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്നും കേരളത്തിൽ ഏറ്റവും ശക്തമായ ബിജെപി വിരുദ്ധ പ്രസ്ഥാനം ഇടതുപക്ഷം തന്നെയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Also Read: കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി; ഉപവാസ സമരത്തിൽ അണിനിരന്നത് ആയിരങ്ങൾ

ഇന്ത്യൻ പാർലമെൻറ് ചോദ്യം ചോദിക്കുന്ന ജന പ്രതിനിധികൾ വേണമെങ്കിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കൺവെൻഷനിൽ പങ്കെടുത്ത പ്രശസ്ത ടെലിവിഷൻ അവതാരകൻ ജി എസ് പ്രദീപ് പറഞ്ഞു. കെബിഇഎഫ് ജില്ലാ പ്രസിഡണ്ട് കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കെബിഇഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ, സംസ്ഥാന ട്രഷറർ ജയദേവ്, ബെഫി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ് ബി എസ് പ്രശാന്ത്, കെ ബിഇഎഫ് ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ, ആശ, കെ.ശിവകുമാർ എന്നിവർ സംസാരിച്ചു.

Also Read: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News