ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി മഞ്ഞപ്പട; മുന്നിലുള്ളത് കിരീടം എന്ന ഒറ്റ ലക്‌ഷ്യം

ദിവസങ്ങൾക്കുള്ളിൽ പുതിയ ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി മത്സരത്തിനായി തയ്യാറെടുക്കുകയാണ് മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ഇക്കഴിഞ്ഞ ഡ്യൂറണ്ട് കപ്പിൽ ടീം കിരീടം നേടാനാകാതെ പുറത്തയെങ്കിലും, ടൂർണമെന്റിലെ മത്സരങ്ങളും, തായ്‌ലൻഡിലെ പ്രീ സീസണും ടീമിന്റെ ഒരുക്കങ്ങൾക്ക് ഗുണം ചെയ്തു എന്നാണ് പുതിയ പരിശീലകൻ മൈക്കിൾ സ്റ്റെഹരേ പറയുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന മീഡിയ ഡേയിലാണ് ടീമിന്റെ ഒരുക്കങ്ങൾ കുറിച്ച് പരിശീലകൻ മനസ് തുറന്നത്.

ALSO READ : അടിച്ച് കേറി വാ…! 900 എന്ന മാന്ത്രിക സംഖ്യയിലെത്തി റൊണാള്‍ഡോ

ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാക്കുകളാണ് സ്റ്റെഹരേ പറഞ്ഞത് . “ആ സ്വപ്നം യാഥാർഥ്യമാകും. പക്ഷെ, ഇപ്പോൾ ശ്രദ്ധിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ മാത്രമാണ്. ഓരോ മത്സരവും ഓരോന്നായി എടുത്ത്, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമം” – കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു. പരിശീലകനൊപ്പം താരങ്ങളായ മിലോസ് ഡ്രിൻസിച്ച്, ഇഷാൻ പണ്ഡിത, സച്ചിൻ സുരേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചായിരുന്നു മീഡിയ ഡേ പരിപാടി നടന്നത്. ബ്ലാസ്റ്റേഴ്സിന് പുറമെ എഫ്സി ഗോവ, മുംബൈ സിറ്റി, ഹൈദരാബാദ് എഫ്സി, ചെന്നൈയിൻ എഫ്സി, ബെംഗുളുരു എഫ്സി ടീമുകളുടെ പരിശീലകരും, താരങ്ങളും പരിപാടിയിൽ പങ്കെടുത്തു. സെപ്റ്റംബർ 13 നാണ് ഐഎസ്എൽ സീസൺ ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News