ഗവര്‍ണറെ അനുകൂലിച്ച കെ പി സി പ്രസിഡന്‍റ്  കെ സുധാകരനെ തള്ളി കെ സി വേണുഗോപാല്‍

ഗവര്‍ണറെ അനുകൂലിച്ച കെ പി സി പ്രസിഡന്‍റ് കെ സുധാകരനെ തള്ളി കെ സി വേണുഗോപാല്‍. ഗവര്‍ണറുടെ നടപടികളെ കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ലെന്നും സുധാകരന്‍ നേരത്തെ പറഞ്ഞത് തിരുത്തിയിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ALSO READ: ഗവർണർ അനുകൂല പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറി കെ സുധാകരൻ

എന്നാൽ ഗവർണർ അനുകൂല പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചെയ്തത്. ഇന്നലത്തെ പ്രസ്താവനയിൽ നോ കമന്റ്സ് എന്നും, നേതാക്കൾ പരസ്യമായി രംഗത്തെത്തിയാലും പാർട്ടിക്ക് അകത്തു ചർച്ച ചെയ്തോളാമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിവാദമായ പരാമർശങ്ങൾ കെ സുധാകരൻ നടത്തിയത്.

ALSO READ: വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണം; വിവിധ ജില്ലകളിൽ നിന്നും പുതിയ പരാതികൾ

സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമെന്നാണ് കെ സുധാകരന്റെ പറഞ്ഞത്. സംഘപരിവാറുകളെ നോമിനേറ്റ് ചെയ്യുന്നതിന് എന്താണ് തടസമെന്ന് ചോദിച്ച കെ സുധാകരൻ, തങ്ങൾ അതിനെ എതിർക്കുന്നില്ലെന്നും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News