പാർലമെന്റിലെ സുരക്ഷാ വീഴ്ചയെ രാഷ്ട്രീയവൽക്കരിച്ചത് ബിജെപിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണെന്ന് കെസി വേണുഗോപാൽ എംപി. ദില്ലി പോലീസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത് ഭീകരാക്രമണം എന്നാണ്. സംഭവത്തെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുന്നില്ല.
Also Read; മൂന്ന് ബന്ദികളെ വധിച്ച് ഇസ്രയേല്‍ സൈന്യം; അബദ്ധത്തില്‍ സംഭവിച്ചതെന്ന് ന്യായീകരണം
പാർലമെന്റിലെ സുരക്ഷാ വീഴ്ചക്കെതിരെ ശബ്ദമുയർത്തിയതിന് പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യുകയാണുണ്ടായതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ദേശ സുരക്ഷയെ പറ്റി പറയുന്നവർക്ക് പാർലമെന്റ് സംരക്ഷിക്കുവാൻ കഴിഞ്ഞില്ലെന്നും പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും സംഭവത്തിൽ മറുപടി പറയണമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു. അതീവ സുരക്ഷാ വീഴ്ചയാണ് പാർലമെന്റിലുണ്ടായത്. അതേസമയം ദില്ലി പൊലിസിനാണ് സുരക്ഷാ ചുമതലയെന്ന് പറയുമ്പോഴും ദില്ലി പൊലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
Also Read; ദില്ലിയിൽ കാണാതായ വൃദ്ധയുടെ മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here