എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ശ്രമം നടക്കുന്നു, കെസി വേണുഗോപാൽ

രാജ്യത്ത്‌ എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ശ്രമം നടക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കുകയാണെന്നും രാഹുൽ ഗാന്ധിക്കെതിരെ കള്ളപ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

അഭിമന്യുവിനെ പത്മവ്യൂഹത്തിൽ കുടുക്കിയത് പോലെ രാഹുൽ ഗാന്ധിയെ കേസുകൾ കൊണ്ട് വളയുന്നുവെന്ന് പറഞ്ഞ വേണുഗോപാൽ ഇതിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതികരിച്ചു. ഭയന്നോടുന്നതല്ല കോൺഗ്രസിന്റെ പാരമ്പര്യമെന്നും രാഹുൽ ഗാന്ധിയെ ഗൂഢ പദ്ധതികളിലൂടെ ജയിലിൽ അടപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News