മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിന് താത്പര്യം നാടകം കളിക്കാൻ: കെസി വേണുഗോപാൽ

മണിപ്പൂരിൽ സ്ഥിതി മനസ്സിൽ കരുതിയതിലും രൂക്ഷമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. മനസ്സിനെ മരവിപ്പിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.മണിപ്പൂരിൽ കുകി മെയ്തെയ് വിഭാഗങ്ങളുമായി ചർച്ച നടത്തി. ജനങ്ങൾ ഒരു തലമുറ അനുഭവിക്കേണ്ടത് അനുഭവിച്ച് കഴിഞ്ഞു എന്നും വേണുഗോപാൽ പറഞ്ഞു.

Also Read: ഏകീകൃത സിവില്‍ കോഡ്, പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട; മുഖ്യമന്ത്രി

രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം രാഷ്ട്രീയവൽക്കരിച്ചിട്ടില്ല. അവിടെരാഹുൽ ഗാന്ധി രാഷ്ട്രീയം സംസാരിച്ചില്ല.സംസ്ഥാന സർക്കാർ അനുമതി നൽകിയ ശേഷം രാഹുൽ ഗാന്ധിയുടെ യാത്ര തടഞ്ഞു. പ്രതിഷേധിച്ച സ്ത്രീകൾക്ക് കൂടുതൽ ആക്രമണം നേരിടേണ്ടി വന്നേക്കാം എന്നത് കൊണ്ടാണ് ഹെലികോപ്റ്ററിൽ പോകാൻ തീരുമാനിച്ചത് എന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഭീകരമായ അവസ്ഥ ഉണ്ടായിട്ടും മുഖ്യമന്ത്രി ബീരേൻ സിംഗിന് താത്പര്യം നാടകം കളിക്കാനാണ്. അതിനെ കേന്ദ്ര സർക്കാർ പിന്തുണയ്ക്കുന്നു. കുകി, മെയ്തെയ് വിഭാഗങ്ങൾക്ക് മുഖ്യമന്ത്രിയില് വിശ്വാസം നഷ്ടപ്പെട്ടു.ജനങ്ങൾക്ക് രാഹുൽ ഗാന്ധിയിൽ വിശ്വാസമാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

Also Read: മണിപ്പൂരില്‍ രാജിനാടകം; മുഖ്യമന്ത്രിയുടെ രാജിക്കത്ത് കീറിയെറിഞ്ഞ് അനുയായികള്‍; രാജിവെയ്ക്കില്ലെന്ന് ബീരേന്‍ സിംഗ്

തമിഴ്നാട്ടിൽ മന്ത്രിയെ പുറത്താക്കാൻ ഗവർണറെ രാഷ്ട്രീയമായി ഉപയോഗിച്ചു. മണിപ്പൂർ ഗവർണർ സംസ്ഥാനത്ത് അരങ്ങേറുന്ന. സംഭവ വികാസങ്ങളിൽ ദുഃഖിതയാണ്.ഇനിയെങ്കിലും പ്രശ്ന പരിഹാരത്തിന് പ്രധാന മന്ത്രി മൗനം വെടിഞ്ഞ് ശ്രമിക്കണം.മണിപ്പുരിനെ സംബന്ധിച്ച തുടർ നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ കോൺഗ്രസ് തീരുമാനം എടുക്കുമെന്നും വേണുഗോപാൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News