കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പിടിമുറുക്കി കെസി വേണുഗോപാല്‍; എ-ഐ ഗ്രൂപ്പുകളെ തഴഞ്ഞതില്‍ പ്രതിഷേധം

കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പിടിമുറുക്കി കെസി വേണുഗോപാല്‍. എ-ഐ ഗ്രൂപ്പുകളെ തഴഞ്ഞതില്‍ പ്രതിഷേധം പുകയുന്നു.രമേശ് ചെന്നിത്തലയുടെ നോമിനികളായി പട്ടികയില്‍ ഇടംപിടിച്ചത് രണ്ടുപേര്‍ മാത്രം. മുതിര്‍ന്ന നേതാക്കള്‍ പരാതിയുമായി എഐസിസിക്ക് മുന്നില്‍.

രാഷ്ട്രീയ കാര്യസമിതി രൂപീകരണത്തില്‍ തര്‍ക്കം തീരുന്നില്ല. കെപിസിസി പറഞ്ഞ പേരുകള്‍ പലതും കെസി വേണുഗോപാല്‍ ഇടപെട്ട് വെട്ടി. എ-ഐ ഗ്രൂപ്പുകളെ തഴയുകയും ചെയ്തു. ഫലത്തില്‍ രാഷ്ട്രീയ കാര്യസമിതിയിലും കെസി വേണുഗോപാല്‍ പിടിമുറുക്കിയെന്നാണ് ഉയരുന്ന ആക്ഷേപം.

Also Read: കെഎസ്ആര്‍ടിസി ബസുകളുടെ ലൊക്കേഷന്‍ അറിയാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ വികസിപ്പിക്കും: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

ഐ, എ ഗ്രൂപ്പുകളെ പൂര്‍ണമായും തഴഞ്ഞുള്ളതാണ് പുതിയ ജംബോ കമ്മിറ്റി. രമേശ് ചെന്നിത്തലയുടെ നോമിനികളായി പട്ടികയില്‍ ഇടംപിടിച്ചത് ജോസഫ് വാഴയ്ക്കനും എന്‍ സുബ്രഹ്‌മണ്യനും മാത്രമയാണ്. ഏഴ് പേരുകള്‍ നല്‍കിയ എ ഗ്രൂപ്പിന് കിട്ടിയതാകട്ടെ ഷാഫി പറമ്പില്‍ മാത്രവും. ചില നേതാക്കളുടെ താല്‍പര്യത്തിനായി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചതോടെ യോഗ്യതയുള്ള പലരും പുറത്തായി എന്നാണ് പരക്കെയുള്ള ആക്ഷേപം.

എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താനും വി കെ ശ്രീകണ്ഠനും ഡീന്‍ കുര്യാക്കോസും രമ്യ ഹരിദാസും പുറത്തിരിക്കേണ്ടി വന്നു. ഭൂരിഭാഗം എംപിമാരെയും ഉള്‍പ്പെടുത്തിയപ്പോള്‍ തങ്ങളെ തഴഞ്ഞതിന്റെ കാരണം വ്യക്തമാക്കാന്‍ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്നാണ് ഇവരുടെ വാദം. അതേസമയം, ജംബോ കമ്മിറ്റി രൂപീകരിച്ചിട്ടും കാര്യമില്ലെന്ന വാദവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. സുധീരനും മുല്ലപ്പള്ളിയും പ്രസിഡന്റായിരിക്കെ യോഗം ചേര്‍ന്നിരുന്നു. സുധാകരന്‍ സ്ഥാനത്തെത്തിയതോടെ രാഷ്ട്രീയകാര്യ സമിതി ചേരാറില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സമിതി പുനഃസംഘടിപ്പിച്ചത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന അഭിപ്രായത്തിലാണ് ഭൂരിഭാഗം നേതാക്കളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News