അർജുനെ കാത്ത് കേരളം; കർണാടകയിൽ സ്വാധീനമുള്ള കെ സി വേണുഗോപാൽ എംപി സ്വീകരണ പരിപാടികളിൽ, പ്രതിഷേധം ശക്തം

അങ്കോളയിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ മലയാളി അർജുന്റെ ജീവന് വേണ്ടി ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം കാത്തിരിക്കുമ്പോൾ കർണാടക സർക്കാരിൽ ശക്തമായ സ്വാധീനമുള്ള കോൺഗ്രസ് ദേശീയ നേതാവ് ഹരിപ്പാട് മണ്ഡലത്തിൽ സ്വീകരണ പരിപാടികളിലായിരുന്നു. അർജുൻ അടക്കമുള്ള മലയാളികളെ കണ്ടെത്താൻ കണ്ണാടകയിലെ കോൺഗ്രസ് സർക്കാർ കാര്യമായ നടപടികൾ സ്വീകരിക്കാത്ത ഘട്ടത്തിലാണിത്.

ALSO READ: ‘മുംബൈയെ അദാനി നഗരമാക്കാൻ അനുവദിക്കില്ല’: ഉദ്ധവ് താക്കറെ

കർണ്ണാടക സർക്കാരിൽ ഏറെ സ്വാധിനമുള്ള മലയാളിയായ കെ സി വേണുഗോപാൽ എംപി ഇന്നലെ ഹരിപ്പാട് മണ്ഡലത്തിൽ സ്വീകരണ പരിപാടിയിൽ ആയിരുന്നു. മലയാളികൾ പ്രതീക്ഷയോടെ അർജുനെ കാത്തിരിക്കുമ്പോഴാണ് ആഘോഷ പരിപാടികൾ നടന്നത്. ഇതിനെതിരെ കോൺഗ്രസിനുള്ളിൽ നിന്നു തന്നെ വിമർശനങ്ങൾ ഇപ്പോൾ ഉയർന്നുവരികയാണ്. മലയാളിയുടെ മനുഷ്യ ജീവന് പോലും വില കൽപിക്കാതെ തൊട്ടടുത്ത് ഉണ്ടായിട്ട് പോലും അവിടെ എത്താതെയാണ് കെ സി വേണുഗോപാൽ എംപി സ്വന്തം താത്പര്യത്തിനായ് സ്വീകരണ പരിപാടി നടത്തിയത്. ഇന്നലെ നടന്ന സ്വീകരണത്തിന്റെ വാർത്ത പുറത്ത് വന്നതോടെ കെ സി വേണുഗോപാലിനെതിര കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തന്നെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

ALSO READ: മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം; സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News