‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം…’: വയനാട് ദുരന്തം രാഷ്ട്രീയവൽക്കരിച്ച തേജസ്വി സൂര്യയ്ക്ക് ലോക്സഭയിൽ കെ സി വേണുഗോപാലിന്റെ മറുപടി

വയനാട് അപകടം ലോക്സഭയിൽ രാഷ്ട്രീയവത്കരിച്ച് ബിജെപി അംഗം തേജസ്വി സൂര്യ. കഴിഞ്ഞ 5 വർഷമായി ഇത്തരത്തിൽ നിരവധി അപകടങ്ങൾ നടക്കുന്നുണ്ടെന്നും, പശ്ചിമ ഘട്ടത്തിലെ അനധികൃത നിർമാണങ്ങൾ ആണ് ഇതിനു കാരണമെന്നും തേജസ്വി സൂര്യയുടെ വാദം. ഇതിനു ശ്വാശ്വത പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്ന് ലോക്സഭയിൽ ബഹളം.

Also Read; ദുരന്ത ഭൂമിയിൽ ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി ; വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതം

അപകടത്തെ രാഷ്ട്രീയ വൽക്കരിക്കരുതെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന്റെ സമയമാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയം പറയുകയല്ല വേണ്ടതെന്നും കെസി വേണുഗോപാൽ പറഞ്ഞു. ‘ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം’ എന്നും തേജസ്വി സൂര്യക്ക് കെസിയുടെ മറുപടി.

Also Read; വയനാടിനായി രാത്രി വൈകിയും നേരിട്ടിറങ്ങി നിഖില വിമല്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐക്കൊപ്പം കൈകോര്‍ത്ത് താരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News