കെസി വേണുഗോപാലിൻ്റെ ദൗത്യം ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുക്കുക; യുഡിഎഫും ബിജെപിയും മാധ്യമങ്ങളുടെ അരുമകളെന്നും മന്ത്രി എംബി രാജേഷ്

mb-rajesh

പാലക്കാട്ടിലൂടെ കേരളത്തില്‍ എത്തി ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുക്കുക എന്ന ദൗത്യവുമായാണ് കെസി വേണുഗോപാൽ വരുന്നതെന്നും യുഡിഎഫിലെ മതേതരവാദികള്‍ കെസിയെ കരുതിയിരിക്കണമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. കെ സുരേന്ദ്രനും വേണുഗോപാലും ഒരേ തോണിയിലാണ്.

നിര്‍ണായക സമയത്ത് രാജസ്ഥാനില്‍ ഒരു സീറ്റ് ബിജെപിക്ക് കൊടുത്ത നേതാവാണ് വേണുഗോപാല്‍. ബിജെപി കേന്ദ്ര നേതൃത്വം ഏല്‍പ്പിച്ച ദൗത്യവുമായാണ് അദ്ദേഹം പാലക്കാട് വന്നിരിക്കുന്നത്. സതീശന്‍റെയും സുധാകരന്‍റെയും ഭാഷ വശമില്ലാത്തത് കൊണ്ടാണ് സുരേഷ് ഗോപിക്ക് ആ രീതിയില്‍ മറുപടിയില്ലാത്തതെന്നും മന്ത്രി പറഞ്ഞു.

Read Also: സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിന് ചുട്ട മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

സത്യങ്ങള്‍ ഓരോന്നായി പുറത്തുവരുന്നുവെന്ന് സുരേഷ് ഗോപി ആംബുലൻസിൽ എത്തിയ വിഷയത്തിൽ മന്ത്രി രാജേഷ് പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് അസത്യങ്ങളുടെ ബോംബ് വര്‍ഷമാണ്. ഇടതുപക്ഷത്തെ തകര്‍ക്കാൻ എത്ര കോടി രൂപയുടെ സൗജന്യ പരസ്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. സത്യത്തിലാണ് വിശ്വാസം, നുണ പറഞ്ഞ് കൂടുതല്‍ കാലം നില്‍ക്കാൻ കഴിയില്ല. മാധ്യമങ്ങളുടെ അരുമകളാണ് യുഡിഎഫും ബിജെപിയും.

പാലക്കാട്ട് സി കൃഷ്ണകുമാറിന്‍റെ അണികള്‍ കൃഷ്ണകുമാറിനൊപ്പമില്ല. ഭിന്നിപ്പ് ബിജെപിയിലും യുഡിഎഫിലുമാണ്. ഉറച്ചുനില്‍ക്കുന്നത് എല്‍ഡിഎഫ് മാത്രമാണ്. ഡോക്ടര്‍ക്ക് അനുയോജ്യമായ ചിഹ്നമാണ് ലഭിച്ചതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News