സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാതിരുന്നത് കെസിഎ ഒഫീഷ്യൽസിന്റെ ഈഗോ കാരണമല്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്. നിലവിൽ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വിജയ് ഹസാരെ ടൂർണമെന്റിൽ സഞ്ജുവിനെ കളിപ്പിക്കാതിരുന്നത് വ്യക്തമായ കാരണം ഉണ്ടെന്നും സഞ്ജുവിനെതിരെ ഡിസിപ്ലിനറി ആക്ഷൻ നിലനിൽക്കുന്നില്ല എന്നാണ് ബിസിഐക്ക് കെസിഎ നൽകിയ റിപ്പോർട്ട്, അതിനാലാണ് സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫിക്കായുള്ള സിലക്ഷൻ ടോക്കിൽ ഉൾപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
“ചാമ്പ്യൻസ് ട്രോഫിക്കായി സീനിയർ പ്ലെയേഴ്സിന് പരിഗണിച്ചപ്പോൾ വേക്കൻസി ഇല്ലാത്തതിനാലാണ് സഞ്ജുവിനെ ഒഴിവാക്കിയത്. കെസിഎയുടെ ഈഗോ പ്രശ്നമാണെങ്കിൽ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായുള്ള ട്വന്റി20 പരമ്പരയിൽ ഉൾപ്പെടുത്തില്ലായിരുന്നു.സഞ്ജു സാംസണെ കെസിഎ വർഷങ്ങളായി സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.അനാവശ്യമായ വിവാദങ്ങളാണ് ഉണ്ടാകുന്നത്.”- അദ്ദേഹം പറഞ്ഞു.
ALSO READ; Big Breaking| സതീശൻ്റെ കള്ളം പൊളിഞ്ഞു; കോളേജ് സ്ഥലത്തല്ല ബ്രൂവറി വരുന്നതെന്ന് പ്രയാഗ ചെയര്‍മാന്‍
അതേസമയം കേരള ടീമിന് വേണ്ടി കളിക്കാൻ കഴിയാത്തതിൽ വ്യക്തമായ കാരണം സഞ്ജു അറിയിക്കാത്തതിൽ കെസിഎക്ക് അതൃപ്തിയുണ്ടെന്നും അസോസിയേഷൻ സപ്പോർട്ട് ചെയ്തു കൊണ്ടാണ് സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി കളിച്ചതെന്നും ജയേഷ് ജോർജ് കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here